അയ്മനത്ത് ഒറ്റയ്ക്ക് താമസിക്കുന്ന ആളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : മരിച്ചത് പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ആൾ

കോട്ടയം : അയ്മനത്ത് ഒറ്റയ്ക്ക് താമസിക്കുന്ന ആളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അയ്മനം( പൂന്ത്രക്കാവ്) മാങ്കീഴപ്പടിയിൽ വിജയകുമാറിനെ (വിജയപ്പൻ -65) ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതനാണ്. ഇന്ന് രാവിലെ ഇദ്ദേഹത്തെ വീട്ടിൽ നിന്ന് വെളിയിൽ കാണാതെ വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Advertisements

Hot Topics

Related Articles