അയ്മനം ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണം: കോൺഗ്രസ്

അയ്മനം: ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിലെ അഴിമതി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും, നിർമ്മാണത്തിലെ അപാകതകൾ പരിഹരിച്ച് കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ച് കായികാവശ്യത്തിനായി പൊതുജനത്തിന് തുറന്നു കൊടുക്കണമെന്നും ആവശ്യപ്പെട്ട് ബന്ധപ്പെട്ടുകൊണ്ട് അയ്മനം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇൻഡോർ സ്റ്റേഡിയത്തിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി.

Advertisements

കെ പി സി സി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് ജയ്‌മോൻ കരീമഠം അധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് അഡ്വ. ജി ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി. എം പി ദേവപ്രസാദ്, രമേശ് ചിട്ടക്കാട്ട്, ഒളശ ആന്റണി, ബിജു ജേക്കബ്, ജയിംസ് പാലത്തൂർ, രാജേഷ് പതിമറ്റം, ബിജു മാന്താറ്റിൽ, സുമ പ്രകാശ്, ത്രേസ്യമ്മ ചാക്കോ, പി.കരുണാകരൻ, ലാവണ്യ ഷിജു, ബോബി ജോൺ എന്നിവർ പ്രസംഗിച്ചു. ബിജു വാസു, ജേക്കബ്കുട്ടി എലിയാസ് ,കുഞ്ഞ് മഞ്ചയിൽ, ജിമ്മി, അംബിക പവിത്രൻ, ശശിധരൻ കെ പി, സജി വട്ടക്കാട് എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles