കാണക്കാരി: അയ്യങ്കാളി ജന്മദിനാഘോഷങ്ങൾക്ക് ആഗസ്റ്റ് 27 ന് കാണക്കാരിയിൽ തുടക്കമാകും. ജന്മദിനാഘോഷ സ്വാഗതസംഘത്തിന്റെ നേതൃത്ത്വത്തിൽ മൂന്ന് ദിവസങ്ങളിലായി വിവിധ പരിപാടികളോടെയാണ് അയ്യങ്കാളി ജന്മദിനാഘോഷം സംഘടിപ്പിച്ചിട്ടുള്ളത്. ആഗസ്റ്റ് 27 ന് രാവിലെ 10 ന് കാണക്കാരി ക്ഷീര സഹകരണ സംഘം ഓഡീറ്റോറിയത്തിൽ
ഏക സിവിൽ കോഡ് എന്ന വിഷയത്തിൽ സെമിനാറിൽ ഡോ.കെ എം ജോൺസൺ വിഷയാവതരണം നടത്തും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബി ജെ പി സംസ്ഥാന സമിതി അംഗം കെ.ഗുപ്തൻ, ഇസ്ക്കഫ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പ്രശാന്ത് രാജൻ, സി പി എം കടുത്തുരുത്തി ഏരിയാ കമ്മറ്റി അംഗം ബെന്നി ജോസഫ്, യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി അംഗം ഷബീർഷാജഹാൻ,ഡിസിസി വൈ:പ്രസിഡന്റ് അഡ്വ ജി ഗോപകുമാർ, കേരളാ ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സെക്രട്ടറി പി ഷൺമുഖൻ, ആദിജനസഭ നേതാവ് സി ജെ തങ്കച്ചൻ, ബിഎസ്പിസംസ്ഥാനസെക്രട്ടറി,സന്തോഷ്പാലത്തുംപാടൻ
എന്നിവർ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കും. 28 ന് വിവിധ കലാ കായ്ക മത്സരങ്ങൾ ചാത്തമല സ്വാഗതസംഘം ഓഫീസിൽ നടക്കും
30-ാം തിയതി 3.30 ന് ചാത്തമല അയ്യൻ കാളി സ്മൃതി മണ്ഡപത്തിൽ നിന്നും വർണ്ണശബളമായ ഘോഷയാത്ര ആരംഭിക്കും,തുടർന്ന് കാണക്കാരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സ്വാഗതസംഘം ചെയർമാൻ ഡോ.ടി വി സുരേഷ് കുമാർ അദ്ധ്യക്ഷത വഹിക്കുന്ന സാംസ്ക്കാരിക സമ്മേളനം കടുത്തുരുത്തി എം എൽ എ മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും,
യുവ എഴുത്തുകാരനും ചരിത്രവിദ്യാർത്ഥിയുമായ അനന്തു രാജ് മുഖ്യ പ്രഭാഷണം നടത്തും, ചടങ്ങിൽ സാഹിത്യ സാംസ്ക്കാരിക മേഘലയിലെ പ്രമുഖരെ ആദരിക്കും, എ കെ സി എച്ച് എം സ് സംസ്ഥാന പ്രസിഡന്റ് എസ് ബാബു ,കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി സിറിയക്ക്,കാണക്കാരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ലൗലി മോൾ വർഗ്ഗീസ്, അഡ്വ അഞ്ജു മാത്യു, എൻ കെ സെൽവരാജ്, എ കെ ബാലു, പി സി ജോസഫ്, രമേശ് പെരുവേലികുന്നേൽ എന്നിവർ പ്രസംഗിക്കും.