കോട്ടയം: അയർക്കുന്നം പഞ്ചായത്ത് പതിനേഴാം വാർഡിൽ ചെറുകുന്നം ഭാഗത്ത് കുടിവെള്ള പ്രശ്‌നം രൂക്ഷം. പ്രദേശത്ത് നൂറിലേറെ കുടുംബങ്ങൾക്കാണ് വേനലാകും മുൻപ് തന്നെ കുടിവെള്ള പ്രശ്‌നം രൂക്ഷമായിരിക്കുന്നത്. നേരത്തെ പ്രദേശത്ത് വെള്ളം എത്തിച്ചിരുന്നത് കുഴൽക്കിണറിൽ നിന്നായിരുന്നു. ഈ കുഴൽ കിണർ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കിയാണ് കൃത്യമായി പുരോഗമിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ വേനൽ ആരംഭിക്കും മുൻപ് തന്നെ കുടിവെള്ള പ്രശ്‌നം ഇവിടെ തന്നെ രൂക്ഷമായിരിക്കുന്നത്.
ഇവിടെ കുഴൽകിണർ കൃത്യമായി വൃത്തിയാക്കിയെങ്കിൽ മാത്രമേ ശുദ്ധജലം ലഭിക്കൂ. എന്നാൽ, ഇവിടെ ഇപ്പോൾ ശുദ്ധദജലം ലഭിക്കുന്നതിനായി കുഴൽകിണർ വൃത്തിയാക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. നാട്ടുകാരുടെ ഏക ആശ്രയമായ കുഴൽകിണറിൽ നിന്നും മലിനജലമാണ് ലഭിക്കുന്നത്. ഇത്തരത്തിൽ മലിന ജലം ലഭിക്കുന്നത് നൂറുകണക്കിന് കുടുംബങ്ങളെയാണ് ബുദ്ധിമുട്ടിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സാഹചര്യത്തിൽ വേനൽ ശക്തമാകുന്നതിനു മുൻപ് കുഴൽക്കിണർ വൃത്തിയാക്കി നാട്ടുകാർക്ക് വെള്ളം ലഭിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ അതിവേഗം കുടിവെള്ളത്തിന് ക്രമീകരണം ഒരുക്കിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നാണ് നാട്ടുകാർ അറിയിക്കുന്നത്.