കോട്ടയം : അയര്‍ക്കുന്നം പാദുവയില്‍ പെറ്റമ്മയെ വെട്ടി ക്കൊലപ്പെടുത്തിയ മകള്‍ക്ക് ഇപ്പോള്‍ മാനസിക രോഗമില്ലെന്ന് പൊലീസ്. മാനസിക വിഭ്രാന്തിയല്ല, കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നും പൊലീസ്.സംഭവത്തില്‍ പിടിയിലായ മകളെപൊലീസ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
പാദുവ താന്നിക്കപ്പടിയില്‍ രാജമ്മ (65)നെ കൊലപ്പെടുത്തിയ കേസില്‍ മകള്‍ രാജശ്രീ ( 40) യെ യാണ് കോടതി റിമാന്‍ഡ് ചെയ്തത്. ഇവര്‍ മുമ്പ് മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നെങ്കിലും ഇപ്പോള്‍ ഇവര്‍ക്ക് അത്തരം അസുഖങ്ങളില്ലെന്നാണ് പൊലീസ് ഭാഷ്യം. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നും, കേസുമായി ബന്ധപ്പെട്ട് ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്നും അയര്‍ക്കുന്നം പൊലീസ് പറഞ്ഞു. ഇതിനായി പ്രതിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയേക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കൂടിയാണ് സംഭവം നടന്നത്. വീട്ടില്‍നിന്നും ഒച്ചയും ബഹളവും കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന രാജമ്മയെ കണ്ടത്. വാക്കത്തിയുമായി വീട്ടിനുളളില്‍ നില്‍ക്കുന്ന രാജശ്രീയെയും നാട്ടുകാര്‍ കണ്ടു. തുടര്‍ന്ന് നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസെത്തി ആംബുലന്‍സില്‍ രാജമ്മയെ പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കോട്ടയം ഡിവൈഎസ്പി സന്തോഷ് കുമാര്‍ , അയര്‍ക്കുന്നം സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആര്‍ മധു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.