അയ്മനം: പഞ്ചായത്തിലെ എൽ.ഡി.എഫ് ഭരണസമിതിയുടെ ക്രമക്കേടുകളും , സ്വജനപക്ഷപാതവും, പിൻവാതിൽ നിയമനങ്ങളും, അഴിമതികളും മറച്ചുവെച്ചു ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് അയ്മനം ഫെസ്റ്റ് എന്ന പേരിൽ ലക്ഷങ്ങൾ ചിലവിട്ട് അരങ്ങ് 2022 നടത്തുന്നതെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. ആരോപണം രാഷ്ട്രീയ പ്രേരിതവും അടിസ്ഥാനരഹിതവുമെന്ന് അയ്മനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
യുവജന ക്ഷേമ ബോർഡും സംസ്ഥാന സർക്കാരും ചേർന്ന് കേരളോത്സവം എന്ന പേരിൽ സംഘടിപ്പിച്ച യുവജന കായിക കലാ മത്സരങ്ങൾ കഴിഞ്ഞ് ഏതാനും ദിവസങ്ങൾ പിന്നിടുമ്പോൾ ഇത്തരത്തിലുള്ള ഒരു മേള സംഘടിപ്പിക്കുന്നത് തികച്ചും അർത്ഥ ശൂന്യമാണ്. പഞ്ചായത്തിലെ സഹകരണ ബാങ്കുകളും മറ്റ് വകുപ്പുകളും ചേർന്ന് ലക്ഷങ്ങൾ ചെലവഴിച്ച് നടത്തുന്ന ഈ കൂത്തരങ്ങ് ജനങ്ങളുടെ നികുതിപ്പണം ധൂർത്തടിക്കുക തന്നെയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിപിഎം ഒത്താശയോടെ പഞ്ചായത്ത് ഭരിക്കുന്ന എൽ.ഡി.എഫ് പഞ്ചായത്ത് ഭരണസമിതിയിൽ യാതൊരു കൂടിയാലോചനകളും ഇല്ലാതെ എടുത്ത തീരുമാനമാണ് അരങ്ങ് 2022 എന്ന് ബിജെ പി ആരോപിക്കുന്നു. ജനപ്രതിനിധികളോട് കൂടിയാലോചനകൾ നടത്താതെ സി.പി.എം അജണ്ട എൽ.ഡി.എഫ് ഭരണസമിതി നടപ്പാക്കുകയാണ് ചെയ്തത്. പഞ്ചായത്ത് നടത്തുന്ന ഈ പരിപാടിയിൽ പഞ്ചായത്തിന്റെ ഔദ്യോഗിക ചുമതലകൾ ഇല്ലാത്ത സി.പി.എം പ്രാദേശിക നേതാക്കൾക്കാണ് പരിപാടിയുടെ പ്രധാനപ്പെട്ട ചുമതലകൾ നൽകിയത്.
ഇതോടെ അയ്മനം ഫെസ്റ്റ്
സി.പി.എമ്മിന്റെ പാർട്ടി പരിപാടിയാക്കി മാറ്റിയിരിക്കുകയാണെന്നും ബിജെപി പറയുന്നു. കുടുംബശ്രീ ,തൊഴിലുറപ്പ് ,ഹരിത കർമ്മസേന അംഗങ്ങളെ നിർബന്ധമായും പങ്കെടുപ്പിച്ചു കൊണ്ട് പരിപാടി വിജയിപ്പിക്കുന്നതിന് നിർബന്ധിക്കുന്നതിനോടും കുടുംബശ്രീ അംഗങ്ങളും തൊഴിലുറപ്പ് അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ പിഴ ഈടാക്കാൻ ഉള്ള തീരുമാനത്തിനെതിരെയും പാർട്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് പി കെ സുരേഷ്, ജനറൽ സെക്രട്ടറി രാജേഷ് കെ.ടി,സംസ്ഥാന സമിതി അംഗം ഇ പി പ്രതാപൻ, മഹിളാമോർച്ച ജില്ലാ അധ്യക്ഷയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ദേവകി ടീച്ചർ ,പാർലമെൻററി പാർട്ടി നേതാവ് ജയൻ കുടമാളൂർ, മഹിളാമോർച്ച മണ്ഡലം വൈസ് പ്രസിഡണ്ടും പഞ്ചായത്ത് അംഗവുമായ ബിന്ദു ഹരികുമാർ, പഞ്ചായത്ത് അംഗങ്ങളായ പ്രസന്ന വിജയൻ, പ്രമോദ് തങ്കച്ചൻ ,അനു ശിവപ്രസാദ്, സുനിതാ അഭിഷേക്, എന്നിവർ പ്രസംഗിച്ചു.
എന്നാൽ ആരോപണം രാഷ്ട്രീയ പ്രേരിതവും അടിസ്ഥാനരഹിതവുംപ്രസിഡന്റ് അയ്മനം ഗ്രാമപ്പഞ്ചായത്ത്
ബി.ജെ.പി യുടെ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണ്. രാഷ്ട്രീയ ലക്ഷ്യം മാത്രമാണ് ആരോപണങ്ങൾക്ക് പിന്നിൽ. പഞ്ചായത്ത് കമ്മറ്റിയുടെ പരിപൂർണ്ണ അനുവാദത്തെ തുടർന്ന് നടത്തിയ സംഘാടക സമിതിയിൽ 250 ഓളം പേർ പങ്കെടുത്തു. രജിസ്റ്റർ പരിശോധിച്ചാൽ സംഘാടകസമതി യോഗ പ്രാതിനിധ്യം മനസിലാക്കാം. അരങ്ങിന്റെ ഭാഗമായി നടന്ന ചീപ്പുങ്കൽ വള്ളംകളിയെ തുടർന്ന് ഒരു ബി.ജെ.പി. അംഗത്തിന്റെ ഭർത്താവ് സൗജന്യമായി ഗാനമേള നടത്തി അരങ്ങിനോട് സഹകരിച്ചു.
അരങ്ങിന്റെ വിജയത്തെ തുടർന്ന് ഉള്ള രാഷ്ട്രീയ താൽപര്യം മാത്രമാണ് ആരോപണക്കാർക്ക് പിന്നിൽ.