പരിപ്പ് തൊള്ളായിരം റോഡ് : നിർമ്മാണം പൂർത്തിയാക്കാൻ അഞ്ച് കോടി തൊണ്ണൂറ് ലക്ഷം രൂപ അനുവദിച്ചു

ഏറ്റുമാനൂർ : മൂന്ന് പതിറ്റാണ്ടിലേറയായി മുടങ്ങിക്കിടന്ന പരിപ്പ് തൊള്ളായിരം റോഡിന്റെ നിർമ്മാണത്തിനായി 5,90,69,054 രൂപയുടെ ( അഞ്ച് കോടി തൊണ്ണൂറ് ലക്ഷത്തി അറുപത്തി ഒൻപതിനായിരത്തി അൻപത്തി നാല് രൂപ) ഭരണാനുമതി ലഭിച്ചു.1985 ലാണ് റോഡ് നിർമ്മാണം തുടങ്ങി അപ്രോച്ച് പാലം പൂർത്തിയാക്കിയത് തുടർന്ന് കേസുകളിലും, ചുവപ്പുനാടയിലും കുടുങ്ങിയതോടെ നാട്ടുകാരുടെ ചിരകാലസ്വപ്നം പൂവണിഞ്ഞില്ല. ആ സ്വപ്ന പദ്ധതിക്കാണ് മന്ത്രി വി എൻ വാവസന്റെ നിരന്തരമായ ശ്രമഫലമായി ഇപ്പോൾ ഭരണാനുമതി ലഭിച്ചിരിക്കുന്നത്. മുടങ്ങിക്കിടന്ന പരിപ്പ് തൊള്ളായിരം റോഡിന്റെ നിർമ്മാണത്തിനായി മന്ത്രി തന്നെ ഇടപെട്ടതിനെ തുടർന്ന് ആദ്യം 5,29,43,713 രൂപ അനുവദിച്ചിരുന്നു. (അഞ്ച് കോടി ഇരുപത്തി ഒൻപത് ലക്ഷത്തി നാൽപത്തി മൂവായിരത്തി എഴുനൂറ്റി പതിമൂന്ന് ) എന്നാൽ ഈ തുകയ്ക്ക് പ്രവർത്തി പൂർത്തീകരിക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായി. അതിനെ തുടർന്ന് വീണ്ടും പുതിയ എസ്റ്റിമേറ്റ് തയാറേക്കണ്ടിവന്നു ഇതനുസരിച്ച് 61,25,341 രൂപ ( അറുപത്തി ഒന്ന് ലക്ഷത്തി ഇരുപത്തിഅയ്യായിരത്തി മൂന്നൂറ്റി നാൽപത്തി ഒന്ന് ) വർദ്ധിപ്പിച്ച് പുതിയ എസ്റ്റിമേറ്റ് തയാറാക്കി നൽകുകയായിരുന്നു. ആ 5,90,69,054 രൂപയുടെ പ്രവർത്തികൾക്കാണ്് ധനകാര്യ വകുപ്പിന്റെ നിന്ന് പുതുക്കിയ അനുമതിയോടുകൂടി തദ്ദേശസ്വയംഭരണ വകുപ്പിൽ നിന്ന് ഉത്തരവ് ഇറങ്ങിയത്. അപ്പർകുട്ടനാടിന്റെ സമഗ്രപുരോഗതിക്കും ആയിരക്കണക്കിന് ഏക്കർ കാർഷികമേഖലയുടെ അഭിവൃത്തിക്കും കാരണമാകും.അയ്മനം പഞ്ചായത്തിന്റെ 20,1 വാർഡുകളിലായാണ് പാലവും അപ്രോച്ച് റോഡും സ്ഥിതി ചെയ്യുന്നത്. 700 ഏക്കറുള്ള തൊള്ളായിരം, 210 ഏക്കറുള്ള വട്ടക്കായൽ എന്നീ പാടശേഖരങ്ങൾക്ക് നടുവിലൂടെയാണ് റോഡ് കടന്നു പോകുന്നത്. ഇതിന്റെ ഭാഗമായി വരുന്ന മാഞ്ചിറയിലെ പാലം കൂടി തീരുന്നതോടെ ഈ മേഖലയിൽ നിന്ന് കുമരകം വഴി, ആലപ്പുഴ, എറണാകുളം റോഡുകളിലേക്ക് കുറഞ്ഞ സമയംകൊണ്ട് ഈ റോഡിലൂടെ എത്താൻ കഴിയും . ഇതിനായി മാഞ്ചിറ പാലത്തിന്റെ നിർമ്മാണം എം.എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് തുക അനുവദിച്ച് പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.ടൂറിസത്തിനും , കാർഷിമേഖലയ്ക്കും നേട്ടമാവുന്ന റോഡ്: മന്ത്രി വി എൻ വാസവൻ കാലങ്ങളായി കാത്തിരുന്ന പരിപ്പ് തൊള്ളായിരം റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കാനായി ആവശ്യമായ തുകയ്ക്കുള്ള ഭരണനാനുമതി ലഭിച്ചപ്പോൾ അയ്മനം, കുമരകം പഞ്ചായത്തുകളിലെ ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമാണ് യാഥാർത്ഥ്യമാവുന്നത്. മേഖലയിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനമായിരുന്നു റോഡിന്റെ നിർമ്മാണ തടസങ്ങൾ നീക്കി പദ്ധതിപൂർത്തീകരിക്കുമെന്ന് . റോഡ് പൂർത്തിയാകുമ്പോൾ ഈ പ്രദേശത്തിന്റെ വികസന മുന്നേറ്റത്തിന് അത് വഴിയൊരുക്കും. അയ്മനം കുമരകം മേഖലയിലെ ടൂറിസം പദ്ധതിക്ക് നേട്ടമായിമാറും ഈ റോഡെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.