കോട്ടയം : സംഘപരിവാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാജ്യത്ത് നടത്തുന്ന പ്രതിപക്ഷ വേട്ടയുടെ ഇരകളാക്കപ്പെടുന്ന കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ദുർഗതിയുടെ കാലത്ത് കേരള മുഖ്യമന്ത്രിക്കെതിരെ ബിജെപിക്കൊപ്പം ചേർന്ന് കോൺഗ്രസ് നടത്തുന്ന കപട സമരങ്ങൾ കേരളത്തിലെ കോൺഗ്രസിനെ മുച്ചൂടും തകർക്കുമെന്ന് എ.ഐ.വൈ.എഫ് ദേശീയ കൗൺസിലംഗം അഡ്വ.ആർ.ജയൻ. പ്രതിപക്ഷ സമര നാടകങ്ങൾക്കെതിരെ എ.ഐ.വൈ എഫ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ പരിപാടിയുടെ ഭാഗമായി അടൂരിൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും വഴി തടയലും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആ ർ.ജയൻ.
മണ്ഡലം പ്രസിഡന്റ് അശ്വിൻ ബാലാജി അധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എസ്. അഖിൽ, എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിബിൻ എബ്രഹാം എന്നിവർ സംസാരിച്ചു. ടൗണിൽ നടന്ന പ്രകടനത്തിന് അഞ്ജലി, അശ്വിൻ മണ്ണടി, ജിതിൻ കൊടുമൺ,ടോബി, അനില, ജിഷ പ്രതീഷ്, ശരത് മലങ്കാവ്, ദേവദത്ത് എന്നിവർ നേതൃത്വം നൽകി.