പുലർച്ചെ രണ്ട് മണിവരെ സഹപാഠിയുടെ വീട്ടിൽ സംസാരിച്ചിരുന്നു; രാവിലെ എഴുന്നേറ്റപ്പോൾ കണ്ടത് ആയുർവേദ ഡോക്ടറുടെ മൃതദേഹം ; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: സഹപാഠിയുടെ വീട്ടിൽ എത്തിയ തമിഴ്‌നാട് സ്വദേശിയായ യുവ  ആയുർവേദ ഡോക്ടറെ മരിച്ച നിലയിൽ  കണ്ടെത്തി . വെള്ളറട കിളിയുർ  പള്ളിവിള അനീഷ് കുമാറിന്റെ വീട്ടില്‍ തിങ്കളാഴ്ച്ച  എത്തിയ ആയുര്‍വേദ ഡോക്ടര്‍  തിരുവട്ടാര്‍ കട്ടയ്ക്കല്‍ ചെമ്മന്‍കാല വീട്ടില്‍ ജോണ്‍സിങ്  പ്രേമ ദമ്പതികളുടെ മകൻ  ബിനീഷിനെ (28) ആണ് തൂങ്ങിമരിച്ച  നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധി കാരണം മാനസിക പിരിമുറുക്കത്തിലായിരുന്നു ബിനീഷ് എന്നാണ് പറയപ്പെടുന്നത്. 

Advertisements

ഇന്നലെ പുലർച്ചെ  രണ്ട് മണിവരെ  അനീഷ് കുമാറും ബിനീഷും സംസാരിച്ച് ഇരുന്നിരുന്നു. പിന്നീട് അനീഷ് ഉറങ്ങാനായി പോയി. രാവിലെ എഴുന്നേറ്റപ്പോള്‍ ടെറസിലെ റൂമിന് പുറത്തായുള്ള ഭാഗത്ത് ബിനീഷിനെ  തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തുകയായിരുന്നെന്നാണ് അനീഷ് പൊലീസിനോട് വിശദമാക്കിയത്.  വെള്ളറട പൊലീസ് നിയമ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വിശദമാക്കി.

Hot Topics

Related Articles