പത്തനംതിട്ട: അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് വിശ്വാസ സംഗമം സംഘടിപ്പിക്കും. ശബരിമല കർമ്മ സമിതിയും ഹിന്ദു ഐക്യവേദിയും പന്തളം കൊട്ടാരവും സംയുക്തമായാണ് വിശ്വാസ സംഗമം നടത്തുന്നത്. ഈ മാസം 22നാണ് വിശ്വാസ സംഗമം സംഘടിപ്പിക്കുക. അയ്യപ്പ സംഗമം തട്ടിപ്പ് ആണെന്നു കാണിക്കാനാണ് വിശ്വാസ സംഗമം സംഘടിപ്പിക്കുന്നത്. ഇതിലേക്ക് അമിത് ഷാ, യോഗി ആദിത്യനാഥ് അടക്കമുള്ളവരെ എത്തിക്കാനാണ് ശ്രമം.

വിശ്വാസ സംഗമമാണ് യാഥാർത്ഥ ഭക്തരുടെ സംഗമം എന്ന നിലയിലേക്കാണ് പോകുന്നത്. ശബരിമല കർമ്മ സമിതിയും ഹിന്ദു ഐക്യവേദിയുമാണ് ഇതിൽ പ്രധാന പങ്കു വഹിക്കുന്നത്. പന്തളം കൊട്ടാരത്തെ കൂടി പങ്കെടുപ്പിക്കാനാണ് നീക്കം. ഇതിനായി നാളെ കുമ്മനം രാജശേഖരൻ പന്തളം കൊട്ടാരത്തിലെത്തി കൊട്ടാരം പ്രതിനിധികളുടെ പിന്തുണ ഉറപ്പാക്കും.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
22നാണ് പന്തളത്തുവെച്ച് വിപുലമായ രീതിയിൽ വിശ്വാസ സംഗമം സംഘടിപ്പിക്കുന്നത്. എൻഎസ്എസ് അടക്കം വിശ്വാസികളെ ക്ഷണിക്കാനാണ് തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പടെയുള്ളവരെ വിശ്വാസ സംഗമത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സർക്കാരിന്റെ അയ്യപ്പ സംഗമം തട്ടിപ്പാണെന്ന് കാണിക്കാനാണ് വിപുലമായ രീതിയിൽ വിശ്വാസ സംഗമം സംഘടിപ്പിക്കുന്നത്. ഇതിൽ ബിജെപി നേരിട്ട് പങ്കെടുക്കുന്നില്ല. പക്ഷേ, ബിജെപിയുടെ പൂർണ പിന്തുണ ഉണ്ടാകും.
