കവിയൂർ: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബി കെ എം യു) നേതൃത്വത്തിൽ ഭൂരഹിത – ഭവനരഹിതരുടെ കൺവൻഷൻ മാർച്ച് 6 ഞായർ വൈകിട്ട് നാലുമണിയ്ക്ക് ഉദ്ഘാടനം ചെയ്യുന്നു. കവിയൂർ സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ
ബി കെ എം യു പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഉഷ അനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം ബി കെ എം യു ജില്ലാ പ്രസിഡന്റ് അഡ്വ. കെ ജി രതീഷ് കുമാർ ഉദ്ഘാടനം ചെയ്യും.
ബി കെ എം യു മണ്ഡലം പ്രസിഡന്റ് പി എസ് റെജി, സി പി ഐ മണ്ഡലം കമ്മിറ്റിയംഗം പി വി ശിവൻ പിള്ള, എൽ സി സെക്രട്ടറി അനീഷ് സുകുമാരൻ, ബി കെ എം യു മണ്ഡലം സെക്രട്ടറി കുറ്റൂർ കുട്ടൻ തുടങ്ങിയവർ പങ്കെടുക്കും. കവിയൂർ പഞ്ചായത്ത് പരിധിയിൽപ്പെട്ട ഭൂരഹിത-ഭവന രഹിതരായ മുഴുവൻ ആൾക്കാരും യോഗത്തിൽ പങ്കെടുക്കണമെന്ന് ബി കെ എം യു പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ബിനു മാത്യു അറിയിച്ചു.
കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ നേതൃത്വത്തിൽ ഭൂരഹിത – ഭവനരഹിതരുടെ കൺവൻഷൻ കവിയൂരിൽ
Advertisements