ബാങ്ക് ജൂവൽ അപ്രൈസർമാരുടെ ജോലി സ്ഥിരത ഉറപ്പാക്കണം : യൂണിയൻ ബാങ്ക് ജൂവൽ അപ്രൈ സേർസ് സംസ്ഥാന സമ്മേളനം 

കോട്ടയം : ബാങ്കുകളിലെ ജൂവൽ അപ്രൈസർമാരുടെ ജോലിസ്ഥിരത ഉറപ്പാക്കണമെന്നും അവരെ ബാങ്കിന്റെ സ്ഥിരം ജീവനക്കാരായി കണക്കാക്കണമെന്നും  യൂണിയൻ ബാങ്ക് ജൂവൽ അപ്രൈസേർസ് യൂണിയൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു . കോട്ടയം ബാങ്ക് എംപ്ലോയീസ് ഹാളിൽ നടന്ന സമ്മേളനം  തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു.

Advertisements

സമ്മേളനത്തിന് മുന്നോടിയായി  തിരുനക്കര ഗാന്ധി സ്ക്വയറിൽ നിന്ന് സമ്മേളന വേദിയായ ബാങ്ക് എംപ്ലോയീസ് ഹാളിലേക്ക് അപ്രൈസർമാർ പ്രകടനം നടത്തി.  സമ്മേളന വേദിയിൽ യൂണിയൻ പ്രസിഡന്റ്‌ സ. വി.പി. രാഘവൻ  പതാക ഉയർത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊതുസമ്മേളനത്തിൽ 

സി.പി.ഐ. ജില്ലാ സെക്രട്ടറി സ.അഡ്വ. വി.ബി. ബിനു മുഖ്യാതിഥിയായി. എ.കെ.ബി. ഇ.എഫ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി അഡ്വ. എ.സി. ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ  യൂണിയൻ ബാങ്ക്  റീജണൽ ഹെഡ് ആർ.നരസിംഹ കുമാർ, യൂണിയൻ ബാങ്ക് ഡെപ്യൂട്ടി റീജണൽ ഹെഡ് സിജോ റ്റി. ജോർജ്, എ.കെ.ബി. ഇ.എഫ് ജില്ലാ ചെയർമാൻ സ. സന്തോഷ് സെബാസ്റ്റ്യൻ, യു.എഫ്.ബി.യു ജില്ലാ കൺവീനർ സ. ജോർജി ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു. എ.കെ.ബി. ഇ.എഫ് കോട്ടയം ജില്ലാ സെക്രട്ടറി സ. ഹരി ശങ്കർ എസ് സ്വാഗതവും,ജൂവൽ അപ്രൈസേർസ് യൂണിയൻ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എം.കെ ബാലകൃഷ്ണൻ കൃതജ്ഞതയും രേഖപ്പെടുത്തി.

തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം എ.കെ.ബി.ആർ.എഫ് സംസ്ഥാന പ്രസിഡന്റ് സ. പി.എസ്. ബാലൻ ഉദ്‌ഘാടനം ചെയ്തു . യൂണിയൻ പ്രസിഡന്റ് സ. വി.പി. രാഘവൻ അധ്യക്ഷത വഹിച്ചു. യൂണിയൻ ബാങ്ക് എംപ്ലോയീസ് യൂണിയൻ തമിഴ്നാട് ജനറൽ സെക്രട്ടറി  എ. ചിദംബരം, യൂണിയൻ ബാങ്ക് എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് അനന്തകൃഷ്ണൻ, ജനറൽ സെക്രട്ടറി  സ. രമേശ് റാവു, വൈസ് പ്രസിഡന്റ്‌ രജീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി  റ്റി. വാസു റിപ്പോർട്ടും, ട്രഷറർ എൽ. കണ്ണൻ  കണക്കുകളും അവതരിപ്പിച്ചു.

സംസ്ഥാനത്തെ നാനൂറോളം യൂണിയൻ ബാങ്ക് ശാഖകളിൽ ജോലി ചെയ്യുന്ന ജൂവൽ അപ്രൈസർമാരാണ് സമ്മേളനത്തിൽ പങ്കെടുത്തത് . അപപ്രൈസർമാരുടെ ജോലി സുരക്ഷിതത്വവും സ്ഥിരവരുമാനവും ഉറപ്പാക്കുക, ബാങ്കുകൾ സാധാരണക്കാർക്ക് നൽകുന്ന  കാർഷിക വായ്പകളും ഇതര സ്വർണ്ണ പണയ വായ്പകളും കൂടുതൽ ലളിതമാക്കുക, അപ്രൈസർമാർക്ക് വെൽഫെയർ ഫണ്ട്, ഇൻഷുറൻസ്, ഉത്സവ ബത്ത, ഗ്രാറ്റുവിറ്റി, ഭവന വായ്പ,ചികിത്സാ സഹായം തുടങ്ങിയ ആനുകൂല്യങ്ങൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം മുന്നോട്ടുവച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.