പാമ്പാടി: സാമൂഹ്യ പ്രവർത്തന രംഗത്ത് ഇടുറ്റ സംഭാവനകൾ നൽകുന്ന വിശിഷ്ട വ്യക്തിത്വത്തിന് പാമ്പാടി ഗ്രാമസേവിനി റെസിഡൻ്റ്സ് അസോസിയേഷൻ പത്തു വർഷത്തിലൊരിക്കൽ നൽകുന്ന “കർമ്മ ശ്രേഷ്ഠാ പുരസ്കാരം സഹകരണ – ദേവസ്വം തുറമുഖ വകുപ്പു മന്ത്രി വി.എൻ വാസവന് ഡിസംബർ 22 ഞായറാഴ്ച 3.30 ന് സമ്മാനിക്കുന്നതാണ്. സാമൂഹ്യ സേവനം – രാഷ്ടീയം – സാംസ്കാരികം തുടങ്ങിയ മേഖലകളിൽ നാളുകളായി മാതൃകാപരവും ശ്രദ്ധേയവുമായ സംഭാവനകൾ തുടർച്ചയായി നടത്തി വരുന്നതിനാണ് ഒരു ഗ്രാമത്തിൻ്റെ കൈയ്യൊപ്പായ ഈ ദശ വത്സര ഉപഹാരം സമർപ്പിക്കുന്നത്.അഴിമതി രഹിതവും നീതിബോധത്തോടെ യുമുള്ള രാഷ്ട്രീയ പ്രവർത്തനം , നാടിൻ്റെ പുരോഗതിയെ ലാക്കാക്കിയുള്ള നിരന്തര പരിശ്രമങ്ങൾ സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്കു വേണ്ടിയുള്ള കരുതൽ, മനുഷ്യത്വം, രാജ്യതാല്പര്യത്തിനുള്ള മുൻഗണനാ മനോഭാവം എന്നീ സവിശേഷതകൾ പരിഗണിച്ചാണ് വി.എൻ. വാസവന് ഈ പുരസ്കാരം സമ്മാനിക്കുവാൻ ഗ്രാമസേവിനി യുടെ ഏഴംഗ പുരസ്കാര സമിതി നിശ്ചയിച്ചത്.ഏഴുപേർ മുന്നൂറിലധികം പേരുമായി ആശയവിനിമയം നടത്തിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.ഗ്രാമസേവിനി യുടെ പത്താം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് 22- 12 – 2024 ഞായറാഴ്ച 3.30 ന് പാമ്പാടി മൂലക്കര ഐക്യ വേദി ഹാളിൽ (പ്രൊഫ ജോർജ് വർക്കി നഗർ) ഗ്രാമസേവിനി പ്രസിഡൻ്റ് അഡ്വ കെ.ആർ രാജൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ വച്ച് കോട്ടയം എം.പി. അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി. കർമ്മ ശേഷ്ഠാ പുരസ്കാരം വി.എൻ വാസവന് സമ്മാനിക്കും