കോട്ടയം: കുറ്റാന്വേഷണ മികവിനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ ബഹുമതിക്ക് എരുമേലി സ്വദേശിയും കൊച്ചി ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച് എസി.പി യുമായ വി.എ നിഷാദ് മോൻ അർഹനായി. കട്ടപ്പന ഡിവൈഎസ്പി ആയിരിക്കെ നിരവധി പ്രമാദമായ കേസുകൾ തെളിയിക്കപ്പെട്ടതിനാണ് പുരസ്കാരം ലഭിച്ചത്. ഇത് രണ്ടാം തവണയാണ് നിഷാദ് മോനെ തേടി ഈ അംഗീകാരം എത്തുന്നത്. വിവിധ കേസുകളിലെ അന്വേഷണ മികവിനും, വിവിധ ഓഫീസുകളിലെ പ്രവർത്തന മികവിനുമായി സംസ്ഥാനതൊട്ടാകെ 269 ഉദ്യോഗസ്ഥർക്കാണ് ഡി.ജി.പി.യുടെ ഏറ്റവും ഉയർന്ന ബഹുമതിയായ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം ലഭിച്ചത്.
Advertisements