ബക്രീദിനും പെൻഷൻ നിഷേധിച്ചു; കോട്ടയം നഗരസഭയിൽ പ്രതിഷേധം; മുൻസിപ്പൽ പെൻഷനേഴ്‌സ് അസോസിയേഷൻ പ്രതിഷേധിച്ചു

കോട്ടയം: ബക്രീദിനും പെൻഷൻ നിഷേധിച്ചതിൽ പ്രതിഷേധിച്ച് കോട്ടയം നഗരസഭയിൽ മുൻസിപ്പൽ പെൻഷനേഴ്‌സ് അസോസിയേഷൻ പ്രതിഷേധിച്ചു. സംസ്ഥാന പെൻഷൻകാർക്ക് ട്രഷറി വഴിയും, നഗരസഭ പെൻഷൻകാർക്ക് മുനിസിപ്പൽ ഫണ്ടിൽ നിന്നുമാണ് പെൻഷൻ അനുവദിക്കുന്നത്. സർവീസ് പെൻഷൻ എല്ലാ മാസവും അഡ്വാൻസ് ആയി നൽകണമെന്നാണ് ചട്ടം. സംസ്ഥാന സർക്കാർ ട്രഷറിയിൽ നിന്ന് പെൻഷൻ വാങ്ങുന്നവർക്ക് എല്ലാ മാസവും ഒന്നാം തീയതി തന്നെ പെൻഷൻ ലഭിക്കുമ്പോൾ കോട്ടയം നഗരസഭയിൽ അഞ്ച് മാസങ്ങളായി 15 ആം തീയതിയ്ക്ക് ശേഷമാണ് പെൻഷൻ നൽകി വരുന്നത്.കോട്ടയം നഗരസഭയിൽ നിന്നും മുൻ ക്ലാർക്ക് അഖിൽ സി വർഗീസ് രണ്ട് കോടി രൂപയിലധികം തട്ടിയെടുത്ത സംഭവത്തിനുശേഷമാണ് പെൻഷൻ വിതരണം വൈകുന്നേരം അസോസിയേഷൻ ആരോപിച്ചു. നേരത്തെ ഒന്നാം തീയതി കിട്ടിയിരുന്ന പെൻഷൻ ഇപ്പോൾ പത്താം തീയതിയ്ക്ക് ശേഷം കിട്ടുന്നതിന് കാരണവും അഖിൽ നടത്തിയ തട്ടിപ്പാണെന്നും അസോസിയേഷൻ ആരോപിച്ചു.

Advertisements

പുതുതായി രൂപീകരിച്ച പൊതു സർവീസിന്റെ അടിസ്ഥാനത്തിൽ നഗരസഭ ജീവനക്കാർക്ക് പെൻഷനും സർക്കാർ ട്രഷറി വഴി അനുവദിക്കണമെന്നാണ് ഈ രംഗത്തെ സംഘടകളുടെ നിലപാട്. സർക്കാർ അനുവദിക്കുന്ന ജനറൽ പർപ്പസ് ഗ്രാന്റ്, നഗരസഭ ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തിയാണ് നഗരസഭകളിൽ സർവീസ് പെൻഷൻ അനുവദിക്കുന്നത്. കോട്ടയം നഗരസഭയിൽ തനത് ഫണ്ടായി രണ്ടര കോടിയോളം രൂപയും, ഈ അടുത്ത ദിവസം ലഭിക്കുന്ന ജനറൽ പർപ്പസ് ഗ്രാന്റും ഉള്ളപ്പോഴാണ് മനപൂർവം നഗരസഭയിലെ സർവീസ് പെൻഷൻകാർക്ക് ഉള്ളപ്പോഴാണ് പ്രതിമാസ പെൻഷൻ വൈകിപ്പിക്കുന്നത് സ്ഥിരം പരിപാടിയാക്കി മാറ്റിയിട്ടുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്തെങ്കിലും നിസാര കാര്യങ്ങൾ പറഞ്ഞഅ ഫയൽ മടക്കുകയാണ് സെക്രട്ടറിയുടെ രീതി. നഗരസഭകളിൽ ഇപ്പോൾ നടപ്പാക്കിയിട്ടുള്ള കെ.സ്മാർട്ട് സോഫ്റ്റ് വെയർ സംബന്ധിച്ചു അവരുടെ ഇടയിലെ അജ്ഞത ഇതിൽ സഹായകരമാകുകയാണ്. ഏറ്റവും ഒടുവിൽ ജൂൺ മാസത്തെ പെൻഷൻ ചെക്ക് ജൂൺ അഞ്ചാം തീയതി സെക്രട്ടറി ഒപ്പു വച്ച് നൽകിയതാണ്. സംസ്ഥാന സർക്കാർ ബക്രീദ് അവധി ജൂൺ ആറിനു പകരം ഏഴ് ആക്കി. ആറാം തീയതി പ്രവർത്തി ദിവസമാക്കി പ്രഖ്യാപിച്ചപ്പോൾ ആറാം തീയതി ഉറപ്പായും പെൻഷൻ ലഭിക്കുമെന്ന് കരുതി. മാത്രമല്ല പെൻഷൻകാരുടെ ഇടയിൽ മുസ്ലീം സമുദായത്തിൽപ്പെട്ടവർ ഉള്ളതിനാൽ അവർക്ക് പെരുന്നാളിനോട് അനുബന്ധിച്ച് നിർബന്ധമായും നടത്തേണ്ട ചാരിറ്റി ഉൽപ്പെടെയുള്ള സാമൂദായിക ആചാരങ്ങൾ നിർബന്ധമായും നടത്തേണ്ടതായിരുന്നു. എന്നാൽ, അഞ്ചിന് ചെക്ക് ലഭിച്ചിട്ടും ഒൻപതിന് മാത്രമാണ് ചെക്ക് സമർപ്പിച്ചത്. ഇത് മൂലം മുസ്ലീം സമുദായ അംഗങ്ങളായ പെൻഷൻകാർക്ക് ആഘോഷങ്ങൾക്ക് വിഘാതം സൃഷ്ടിച്ച സെക്രട്ടറിയുടെയും അതിന് കൂട്ടു നിന്ന ജീവനക്കാരുടെയും നടപടിയിൽ സംഘടന ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രസിഡന്റ് എം.ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാബു ജോസഫ് സ്വാഗതം ആശംസിച്ചു. ട്രഷറർ പി.വി വർഗീസ് നന്ദി പറഞ്ഞു. ഭാരവാഹികളായ കെ.ജി വനജകുമാരി, ഷൈല, എൻ.സി അന്നമ്മ, സാലി മാത്യു, സി.ബി ശങ്കർ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles