കോട്ടയം : ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ ഫെഡറൽ ബാങ്ക് ജീവനക്കാർ കോട്ടയത്ത് ഗാന്ധി സ്ക്വയറിന് സമീപം പ്രതിഷേധ കൂട്ട ധർണ്ണ സംഘടിപ്പിച്ചു. ക്ലാർക്ക്, പ്യൂൺ, സ്വീപ്പർ തസ്തികകളിൽ നിയമനം നടത്തുക, കരാർ, പുറം കരാർ തൊഴിൽ നിർത്തലാക്കുക,താൽക്കാലിക കരാർ പുറംകരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ ഇടപാടുകാരിൽ അടിച്ചേൽപ്പിക്കരുത്,ഇൻസെന്റീവ് സമ്പ്രദായം നിർത്തലാക്കുക, ജീവനക്കാർക്ക് നേരെയുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കുക, കരാറുകൾ മാനിക്കുക,
തൊഴിൽ നിയമങ്ങൾ പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാർ പ്രതിഷേധ കൂട്ടധർണ്ണ സംഘടിപ്പിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ഗാന്ധി സ്ക്വയറിന് സമീപം നടന്ന പ്രതിഷേധ കൂട്ടധർണ്ണ എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി എൻ രമേശൻ ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് പോലെ ജനകീയ അടിത്തറയുള്ള, പൊതുമേഖല ബാങ്കിന് സമാന സാഹചര്യമുള്ള, കേരളത്തിൽ ആസ്ഥാനമായുള്ള ഒരു ബാങ്കിൽ ഇത്തരത്തിൽ പുത്തൻ തലമുറ ബാങ്കുകളുടെ സമാനമായ നയങ്ങൾ രൂപീകരിക്കുന്നത് ഇവിടത്തെ ജനങ്ങളോടും, തൊഴിലാളികളോടും, നാട്ടിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരോടും കാണിക്കുന്ന കൊടിയ ക്രൂരതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എഫ് ബി ഇ യു ദേശീയ അസി.സെക്രട്ടറി ഹരിശങ്കർ എസ് അധ്യക്ഷതവഹിച്ച ധർണ്ണയിൽ എഫ് ബി ഇയു ദേശീയ ജനറൽ സെക്രട്ടറി എ.ആർ സുജിത്ത് രാജു മുഖ്യപ്രഭാഷണം നടത്തി. എഫ് ബി ഇ യു ദേശീയ സെക്രട്ടറി സുജിത്ത് പി.ആർ, ഓർഗനൈസിങ് സെക്രട്ടറി ശരത് എസ് , സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി .ജോൺ വി ജോസഫ്, എ കെ ബി ഇ എഫ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ സി ജോസഫ്, എ കെ ബി ഇ എഫ് ജില്ലാ ചെയർമാൻ സന്തോഷ് സെബാസ്റ്റ്യൻ, യു എഫ് ബി യു ജില്ലാ കൺവീനർ ജോർജി ഫിലിപ്പ്, ഡബ്യു സി സി ജില്ലാ ചെയർമാൻ പി എസ് രവീന്ദ്രനാഥ്, എ കെ ബി ഇ എഫ് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി രോഹിത് രാജ്, ജില്ലാ ട്രഷറർ ഋഷികേഷ് എ എസ്, കേന്ദ്രകമ്മിറ്റി അംഗം സിറിയക് കാട്ടുവള്ളിൽ, ജില്ലാ കമ്മിറ്റി അംഗം സുരേഷ് എ എസ് , എഫ് ബി ഇ യു പാലാ റീജിയണൽ സെക്രട്ടറി രാജേഷ് പി കുമാർ തുടങ്ങിയവർ സംസാരിച്ചു. എഫ് ബി ഇ യു കോട്ടയം റീജണൽ സെക്രട്ടറി വിജയ് വി ജോർജ് സ്വാഗതവും, റീജണൽ ട്രഷറർ സാജു തങ്കച്ചൻകൃതജ്ഞതയും രേഖപ്പെടുത്തി.