കോട്ടയം : ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ, നടപടികളിൽ പ്രതിഷേധിച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ ജീവനക്കാരും ഓഫീസർമാരും ഫെബ്രുവരി 9, 10 തീയതികളിൽ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്കിനോടനുബന്ധിച്ച് കോട്ടയം ജില്ലയിൽ കോട്ടയം, ചങ്ങനാശ്ശേരി,പാലാ കേന്ദ്രങ്ങളിൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയ്ക്ക് മുന്നിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
പിടി എസ് , സബ് സ്റ്റാഫ് , ക്ലർക്ക് , ഓഫിസർ തസ്തികളിൽ മതിയായ നിയമനം നടത്തുക , വർക്ക് ലൈഫ് ബാലൻസ് ഉറപ്പുവരുത്തുക, ഉഭയകക്ഷി ബന്ധം പുനസ്ഥാപിക്കുക, മാനേജ്മെന്റിന്റെ പ്രതികാര നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാണ് രണ്ടുദിവസത്തെ അഖിലേന്ത്യ ബാങ്ക് പണിമുടക്കം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം എ കെ ബി ഇ എഫ് കോട്ടയം ജില്ലാ സെക്രട്ടറി ഹരി ശങ്കർ എസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് ഓഫ് മഹാരാഷ്ട്ര എംപ്ലോയീസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സ. സിറിയക് കാട്ടുവള്ളിൽ അധ്യക്ഷത വഹിച്ചു. യു എഫ് ബി യു കോട്ടയം ജില്ലാ കൺവീനർ ജോർജി ഫിലിപ്പ്, എ കെ ബി ഇ എഫ് ജില്ലാ വൈസ് ചെയർമാൻ വിജയി വി ജോർജ്, സി ബി ഇ യു സംസ്ഥാന കമ്മറ്റി അംഗം സച്ചിൻ എ, കിരൺ തുടങ്ങിയവർ സംസാരിച്ചു.
ചങ്ങനാശ്ശേരി ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം എ കെ ബി ഇ എഫ് കോട്ടയം ജില്ലാ ചെയർമാൻ സന്തോഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി രോഹിത് രാജ്, ടൗൺ കമ്മിറ്റി സെക്രട്ടറി ബെൻസി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
പാലാ ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം ടൗൺ കമ്മിറ്റി ചെയർമാൻ സ. ശങ്കർ ആർ ഉദ്ഘാടനം ചെയ്തു. ലിസി മോൾ ജോസഫ്, റൈസൺ ഡേവിസ് തുടങ്ങിയവർ സംസാരിച്ചു.