പഴത്തൊലി കളയല്ലേ…പകരം ഇത് ചെയ്യൂ…മുഖക്കുരു പോലും മാറിനിൽക്കും

നേന്ത്രപ്പഴത്തിന്റെ തൊലി പച്ചക്കറികളുടെയും മറ്റും ചുവട്ടിൽ വളമായി ഉപയോഗിക്കുന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ആരോഗ്യ പരിപാലനത്തിനും , സൗന്ദര്യ സംരക്ഷണത്തിനും ഈ പഴത്തൊലി ഉപയോഗപ്രദമാകും എന്ന് ആർക്കും വലിയ അറിവുള്ള കാര്യമല്ല.

Advertisements

ഫൈബറിന്‍റെ മികച്ച ഉറവിടമാണ് പഴത്തൊലി. ഫൈബറടങ്ങിയ ഭക്ഷണങ്ങളെല്ലാം വെയിറ്റ് ലോസ് ഡയറ്റിന് അനുയോജ്യമാണ്. എന്ന് മാത്രമല്ല ഗ്യാസ്, വയര്‍ വീര്‍ത്തുകെട്ടല്‍ പോലുള്ള ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഇത് ഗുണകരമാണ്. അതുകൊണ്ട് വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ച് അവര്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്ന നല്ലൊരു വിഭവമാണിത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബിപി നിയന്ത്രിക്കുന്നതിനും പഴത്തൊലി സഹായിക്കുന്നുണ്ട്. വൈറ്റമിൻ- ബി6, വൈറ്റമിൻ-സി, പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ് പോലുള്ള ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ് പഴത്തൊലി. ഇവയെല്ലാം തന്നെ ബിപി നിയന്ത്രിക്കുന്നതിന് ഉപകാരപ്പെടുന്ന ഘടകങ്ങളാണ്.

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യം എടുത്താൽ മുഖക്കുരുവിന് പരിഹാരമാകാനും പഴത്തൊലിക്ക് സാധിക്കും. ഇത് അരച്ച് നേരിട്ട് മുഖത്ത് തേക്കുന്നതിലൂടെ തന്നെ മുഖക്കുരുവിന് ആശ്വാസം കാണാൻ സാധിക്കും. പഴത്തൊലി ചേര്‍ത്ത് വിവിധ തരം ഫേസ് മാസ്കുകള്‍ തയ്യാറാക്കുന്നവരുമുണ്ട്. മുഖക്കുരുവിന് പുറമെ ഡാര്‍ക് സ്പോട്ട്സ്, ചുളിവുകള്‍, മുഖത്തെ മറ്റ് പാടുകള്‍ എന്നിവയെല്ലാം പരിഹരിക്കുന്നതിനും പഴത്തൊലി സഹായകമാണ്.

ധാരാളം ആന്‍റി-ഓക്സിഡന്‍റുകളും ഒപ്പം വൈറ്റമിൻ-സിയും അടങ്ങിയിരിക്കുന്നു എന്നതിനാല്‍ പഴത്തൊലി പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും സഹായകമാണ്. ചിലര്‍ ശരീരത്തില്‍ ചെറിയ ചതവോ പരുക്കോ സംഭവിച്ചതിന്‍റെ ഭാഗമായുണ്ടാകുന്ന വേദനയ്ക്ക് ശമനം കിട്ടുന്നതിനും പഴത്തൊലി ഉപയോഗിക്കാറുണ്ട്.

ചിലര്‍ ശരീരത്തില്‍ ചെറിയ ചതവോ പരുക്കോ സംഭവിച്ചതിന്‍റെ ഭാഗമായുണ്ടാകുന്ന വേദനയ്ക്ക് ശമനം കിട്ടുന്നതിനും പഴത്തൊലി ഉപയോഗിക്കാറുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.