വ്യായാമത്തിന് മുമ്പ് ഒരു വാഴപ്പഴം കഴിക്കുന്നത് ശീലമാക്കൂ; അറിയാം ആരോഗ്യ ഗുണങ്ങൾ

ദിവസവും അൽപം നേരമെങ്കിലും വ്യായാമം ചെയ്യുന്നവരാകും നമ്മളിൽ പലരും. ഇനി മുതൽ വ്യായാമത്തിന് മുമ്പ് ഒരു വാഴപ്പഴം കഴിക്കുന്നത് ശീലമാക്കൂ. വാഴപ്പഴം പ്രീ-വർക്കൗട്ട് ലഘുഭക്ഷണമാണ് തന്നെ പറയാം. അവശ്യ പോഷകങ്ങൾ അടങ്ങിയ വാഴപ്പഴം ഊർജ്ജം നൽകുന്നു. അതേസമയം ഇതിലെ പൊട്ടാസ്യം പേശികളുടെ പ്രവർത്തനത്തെ സഹായിക്കുന്നു. വ്യായാമത്തിന് മുമ്പ് വാഴപ്പഴം കഴിക്കുന്നതിൻ്റെ ഗുണങ്ങളെക്കുറിച്ചറിയാം.

Advertisements

കാർബോഹൈഡ്രേറ്റ് അടങ്ങിയ പഴമാണ് വാഴപ്പഴം. വാഴപ്പഴത്തിന്റെ പൊട്ടാസ്യത്തിൻ്റെ  പേശികളുടെ പ്രവർത്തനത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു ധാതുവാണ്. വ്യായാമ വേളയിൽ വിയർപ്പിലൂടെ നഷ്ടപ്പെടുന്ന പൊട്ടാസ്യം നിലനിർത്തുന്നതിന്  ക്ഷീണം തടയുന്നതിനും വാഴപ്പഴം സഹായകമാണെന്ന്  അഡ്വാൻസസ് ഇൻ ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വ്യായാമത്തിന് മുമ്പ് വാഴപ്പഴം കഴിക്കുന്നത് എളുപ്പത്തിൽ ദഹിക്കുന്നു. വ്യായാമം ചെയ്യുമ്പോൾ വയറിന് അസ്വസ്ഥത അനുഭവപ്പെടുന്നതും തടയുന്നതായി പോഷകാഹാര വിദഗ്ധയായ സുസ്മിത എൻ പറയുന്നു. വാഴപ്പഴത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് വ്യായാമത്തിലുടനീളം സാവധാനവും സ്ഥിരവുമായ ഊർജ്ജം പുറത്തുവിടാൻ സഹായിക്കുന്നു. കൂടാതെ, വാഴപ്പഴത്തിൽ ഇലക്ട്രോലൈറ്റുകൾ അടങ്ങിയിട്ടുണ്ട്, അവ ശരീരത്തിലെ ദ്രാവക ബാലൻസ് നിയന്ത്രിക്കാൻ സഹായിക്കുന്ന ധാതുക്കളാണ്. 

വ്യായാമത്തിന് മുമ്പ് ഒരു വാഴപ്പഴം കഴിക്കുന്നത് ക്ഷീണം 10-15 ശതമാനം കുറയ്ക്കുന്നു. പേശികളുടെ ആരോഗ്യത്തിനും പേശികളുടെ സങ്കോചത്തിനും ആവശ്യമായ പൊട്ടാസ്യവും വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. വിയർപ്പിലൂടെ പൊട്ടാസ്യം നഷ്ടപ്പെടുകയും പൊട്ടാസ്യത്തിൻ്റെ അളവ് കുറയുകയും ചെയ്യുന്നത് ഓക്കാനം, വയറുവേദന എന്നിവയ്ക്ക് കാരണമാകും. വ്യായാമത്തിന് മുമ്പ് വാഴപ്പഴം കഴിക്കുന്നത് ശരീരത്തിലെ പൊട്ടാസ്യത്തിൻ്റെ അളവ് നിയന്ത്രിക്കുന്നതായി ഗവേഷകർ പറയുന്നു. 

Hot Topics

Related Articles