ബംഗളൂർ നീലഗിരിയിൽ വാഹനാപകടം: നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽപ്പെട്ട് താഴത്തങ്ങാടി കുമ്മനം സ്വദേശിയായ യുവാവ് മരിച്ചു

ബംഗളൂരു: ബംഗളൂർ നീലഗിരിയിലുണ്ടായ അപകടത്തിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു. താഴത്തങ്ങാടി കുമ്മനം സ്വദേശിയായ കമ്പൂട്ടർ എൻജിനീയറാണ് മരിച്ചത്. താഴത്തങ്ങാടി കുമ്മനം വേളൂർ മാലിയിൽ പുത്തൻപുരയിൽ കെ.ഷംസുദീന്റെ മകൻ ഷാഹുൽ ഹമീദാ(28)ണ് ബംഗളൂരു നീലഗിരിയിലുണ്ടായ അപകടത്തിൽ മരിച്ചത്. ബംഗളൂരു – നീലഗിരി ഹൈവേയിൽ ഞായറാഴ്ച വൈകിട്ടോടെയാണ് അപകടം ഉണ്ടായതെന്നു ബംഗളൂരു പൊലീസ് പറയുന്നു.

Advertisements

അപകടത്തിൽ മരിച്ച ഷാഹുലന്റെ തിരിച്ചറിയൽ രേഖകൾ സ്ഥലത്തു നിന്നും ലഭിച്ചിരുന്നു. ഇതേ തുടർന്നു ബംഗളൂരു എസ്.പി ഓഫിസിൽ ജോലി ചെയ്യുന്ന മലയാളിയായ പൊലീസ് ഉദ്യോഗസ്ഥനാണ് ഇത് തിരിച്ചറിഞ്ഞത്. തുടർന്നു നാട്ടിലുള്ളവർക്ക് രേഖകൾ അയച്ചു നൽകുകയായിരുന്നു. തുടർന്നാണ് മരിച്ചത് ഷാഹുലാണെന്നു തിരിച്ചറിഞ്ഞത്. വിവരം അറിഞ്ഞതിനെ തുടർന്നു ഷാഹുലിന്റെ ബന്ധുക്കൾ ബംഗളൂരുവിലേയ്ക്കു തിരിച്ചിട്ടുണ്ട്. സംഭവത്തിൽ ബംഗളൂരു പൊലീസ് കേസെടുത്തു. പൊലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്നു തന്നെ നാട്ടിലേയ്ക്കു എത്തിച്ചേയ്ക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.