വിവാഹേതര ബന്ധം : യുവാവിനെയും ഭാര്യയേയും രണ്ട് വയസുകാരന്റെ മുന്നിൽ വെച്ച് കൊലപ്പെടുത്തി

ബംഗളുരു: വിവാഹേതര ബന്ധത്തിന്റെ പേരിൽ യുവാവിനെയും ഭാര്യയേയും രണ്ട് വയസുകാരന്റെ മുന്നിൽ വെച്ച് കൊലപ്പെടുത്തി. കർണാടക സ്വദേശികളായ രാജു കലേശ്വർ, ഭാര്യ ശാരിക കലേശ്വർ എന്നിവരെയാണ് രാജുവിന്റെ കാമുകിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത്. ദമ്ബതികളുടെ രണ്ടു വയസുള്ള മകന്റെ മുന്നില്‍വെച്ചാണ് ഇരുവരെയും കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

Advertisements

വിവാഹിതനും ഒരു കുട്ടിയുടടെ പിതാവുമായ രാജുവിന് അതേ ഗ്രാമത്തില്‍ തന്നെയുളള മറ്റൊരു പെണ്‍കുട്ടിയുമായി അവിഹിത ബന്ധമുണ്ടായിരുന്നു. ഇത് രാജുവിൻ്റെ ഭാര്യയായ ശാരിക കലേശ്വറിനും പെണ്‍കുട്ടിയുടെ വീട്ടുകാർക്കും അറിയാമായിരുന്നു. യുവാവിന്റെ ഭാര്യയും പെണ്‍കുട്ടിയുടെ വീട്ടുകാരും രണ്ടുപേരെയും വിലക്കിയെങ്കിലും ബന്ധം തുടർന്നു. ഇതിൻ്റെ പേരില്‍ രാജുവും ഭാര്യയും തമ്മില്‍ സ്ഥിരം തർക്കങ്ങളും ഉണ്ടാവാറുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാജുവുമായ ബന്ധത്തിലായിരുന്ന പെണ്‍കുട്ടിയുടെ കുടംബവുമായുള്ള തർക്കത്തിന് ഒടുവില്‍ ഭാര്യയായ ശാരികയ്ക്കും കുട്ടിക്കും രാജുവിനൊപ്പം മുബൈയിലേക്ക് താമസം മാറേണ്ടി വന്നിരുന്നു. വീട് മാറിയിട്ടും പ്രശ്നങ്ങള്‍ തുടർന്നു. അങ്ങനെയിരിക്കെയാണ് പ്രശ്നങ്ങള്‍ പറഞ്ഞു തീർക്കാമെന്ന് പറഞ്ഞു രാജുവിന് ബന്ധമുണ്ടായിരുന്ന പെണ്‍കുട്ടിയുടെ ബന്ധുകള്‍ ഇരുവരെയും ഗ്രാമത്തിന് പുറത്ത് വെച്ച്‌ ചർച്ചയ്ക്ക് വിളിച്ചത്.

മകനുമായി സ്ഥലത്തെത്തിയ രാജുവും ശാരികയും ചർച്ചയ്ക്കെത്തിയതും പെണ്‍കുട്ടിയുടെ ബന്ധുകള്‍ ഇരുവരെയും ആക്രമിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തു. ഇരുവരുടെയും കുട്ടിയുടെ മുന്നില്‍ വെച്ചായിരുന്നു കൊലപാതകം. പിന്നാലെ കൊലപാതകത്തിന് നേതൃത്വം നല്‍കിയ ദത്താത്രേയ, താക്കൂർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജുവുമായ ബന്ധമുണ്ടായിരുന്നു പെണ്‍കുട്ടിയുടെ സഹോദരനാണ് ദത്താത്രേയ.

Hot Topics

Related Articles