ബാംഗ്ലൂരിന്റെ പതിനഞ്ച് വര്‍ഷത്ത അടങ്ങാത്ത കിരീട ദാഹത്തിനന്ത്യം ; സ്മൃതി മന്ഥാനയെ വീഡിയോ കോളിലെത്തി അഭിനന്ദിച്ച് വിരാട് കോഹ്‌ലി

ന്യൂസ് ഡെസ്ക് : കോഹ്ലിയും ഡിവില്ലിയേഴ്സും ക്രിസ് ഗെയിലുമടക്കം വമ്പന്‍മാര്‍ ഉണ്ടായിട്ടും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ 15 വര്‍ഷത്ത അടങ്ങാത്ത കിരീട ദാഹം ആര്‍സിബിയുടെ പെണ്‍പട അവസാനിപ്പിച്ചു. കലാശപോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ബെംഗളൂരുവിന്‍റെ സിംഹക്കുട്ടികള്‍ കപ്പടിച്ചത്. ഇതുവരെ കിരീടം നേടാത്ത ടീം എന്ന എതിരാളികളുടെ പരിഹാസത്തിനും ഇതോടെ അന്ത്യമായി.

അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഡല്‍ഹി ഉയർത്തിയ 113 റണ്‍സ് വിജയലക്ഷ്യം ബാംഗ്ലൂർ മൂന്നു പന്തുകള്‍ ബാക്കി നില്‍ക്കെ മറികടന്നു.ആര്‍സിബിയുടെ വിജയനിമിഷത്തില്‍ ക്യാപ്റ്റന്‍ സ്മൃതി മന്ദാനയെയും ടീം അംഗങ്ങളെയും അഭിനന്ദിക്കാന്‍ പുരുഷ ടീം ക്യാപ്റ്റന്‍ വിരാട് കോലി വീഡിയോ കോളിലെത്തി. സ്മൃതിയെ വീഡിയോ കോളിലൂടെ അഭിനന്ദിക്കുന്ന കോലിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്യാപ്റ്റൻ സ്മൃത മന്ദാന (39 പന്തില്‍ 31), സോഫ് ഡിവൈൻ (27 പന്തില്‍ 32), എലിസി പെറി ( 37 പന്തില്‍ 35*) എന്നിവരുടെ ബാറ്റിങ് മികവിലാണ് ബാംഗ്ലൂർ വിജയം നേടിയത്. മോളീനക്സിന്റെ മൂന്നു വിക്കറ്റുകളും ശ്രേയങ്ക പാട്ടീലിന്റെ നാലു വിക്കറ്റുകളും മത്സരത്തില്‍ നിർണായകമായി. ഡല്‍ഹിക്കായി ശിഖ പാണ്ഡെയും മലയാളി താരം മിന്നു മണിയും ഒരോ വിക്കറ്റു വീതം വീഴ്ത്തി.

ആര്‍സിബി താരം എലിസ് പെറി ടോപ്പ് സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി. 13 വിക്കറ്റ് നേടിയ ശ്രേയങ്ക പാട്ടീലിനാണ് പര്‍പ്പിള്‍ ക്യാപ്.

Hot Topics

Related Articles