കോട്ടയം : ബി.ടി.ഇ.എഫ് മൂന്നാം സംസ്ഥാന സമ്മേളനം 2025 മാർച്ച് 23 (ഞായറാഴ്ച) രാവിലെ 9.30 ന് മാമൻമാപ്പിള ഹാളിൽ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് ടി. ആർ. രഘുനാഥൻ ഉദ്ഘാടനം ചെയ്യും. രാവിലെ 9 മണിക്ക് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. കെ.വി. ജോർജ് പതാക ഉയർത്തുന്നതോടെ സമ്മേളന നടപടികൾ ആരംഭിക്കും. സംസ്ഥാന സെക്രട്ടറി കെ.എസ്. രവീന്ദ്രൻ കഴിഞ്ഞ മൂന്ന് കൊല്ലത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കാദർക്കുട്ടി കണക്കും അവതരിപ്പിക്കും. ബി.ഇ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എസ്. എസ്. അനിൽ, ബി.ഇ.എഫ്.ഐ സംസ്ഥാന ജനറൽ സെക്രട്ടറി എൻ. സനിൽ ബാബു തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കും. നാനൂറ് പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം അടുത്ത മൂന്ന് കൊല്ലത്തെ ഭാരവാഹി തെരഞ്ഞടുപ്പോട് കൂടി സമാപിക്കും.
അഡ്വ. കെ.വി. ജോർജിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ സ്വാഗതസംഘം വൈസ് ചെയർമാൻ എം.കെ. പ്രഭാകരൻ സ്വാഗതവും ജില്ലാ സെക്രട്ടറി തുഷാര. എസ്. നായർ കൃതജ്ഞയും പ്രകാശിപ്പിക്കും.