കോട്ടയം : വാണിജ്യ ബാങ്കിൽ നിന്നും വിരമിച്ചവരുടെ പെൻഷൻ കാലോചിതമായി പരിഷ്കരിക്കണമെന്ന് കോട്ടയം ബാങ്ക് എംപ്ലോയീസ് ഹാളിൽ ചേർന്ന ആൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം (എ കെ ബി ആർ എഫ്) 7 -ാം കോട്ടയം ജില്ലാ സമ്മേളനം കേന്ദ്ര സർക്കാരിനോടും ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനോടും ആവശ്യപ്പെട്ടു.

സി നാരായണൻജില്ലാ പ്രസിഡൻ്റ്

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആർ എ എൻ റെഡ്യാർ
ജില്ലാ സെക്രട്ടറി

എൻ കെ ശശിധരൻ
ജില്ലാ ട്രഷറർ
സമ്മേളനം സി ഐ ടി യു ജില്ലാ പ്രസിഡൻ്റ് അഡ്വ. റജി സഖറിയ ഉദ്ഘാടനം ചെയ്തു. ബി ഇ എഫ് ഐ സംസ്ഥാന ജനറൽ സെക്രട്ടറി ജെറിൻ കെ ജോൺ, എൻ സി സി പി എ സംസ്ഥാന സമിതി അംഗം തോമസ് പോത്തൻ, എൽ ഐ സി പെൻഷനേഴ്സ് അസ്സോസിയേഷൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി പി ഒ ജോസഫ്, എ.കെ.ബി.ആർ.എഫ്.സംസ്ഥാന കമ്മറ്റി അംഗം സി.വി.ശ്രീധരൻ നായർ, ബി ഇ എഫ് ഐ ജില്ലാ ട്രഷറർ പി സി റെന്നി, എം.എസ്. മുരളീധരൻ, എൻ.കെ.മാത്യു, ഏബ്രഹാം തോമസ്, കെ.കെ.ആർ. മേനോൻ, കെ.ശശിചന്ദ്രൻ, നിർമ്മല റേച്ചൽ കുരുവിള എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
ജില്ലാ പ്രസിഡൻ്റ് സി. നാരായണൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പി. ജി. അജിത് സ്വാഗതവും പി.എൻ. ദാനിയൽ നന്ദിയും രേഖപ്പെടുത്തി.
എ കെ ബി ആർ എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി. സുരേഷ്കുമാർ സംഘടന റിപ്പോർട്ടും, ജില്ലാ സെക്രട്ടറി ആർ. എ.എൻ. റെഡ്യാർ പ്രവത്തന റിപ്പോർട്ടും, ട്രഷറർ എൻ.കെ. ശശിധരൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം റിപ്പോർട്ടും കണക്കും സമ്മേളനം അംഗീകരിച്ചു.
വിരമിച്ച ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം ബാങ്ക് വഹിക്കുക, പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവല്കരണം ഉപേക്ഷിക്കുക, സഹകരണ മേഖലയിലെ പെൻഷൻ പരിഷ്കരിക്കുകയും ക്ഷാമബത്ത അനുവദിക്കുകയും ചെയ്യുക, പെൻഷൻ വാലിഡേഷൻ ബിൽ 2025 റദ്ദാക്കുക എന്നീ ആവശ്യങ്ങൾ അടങ്ങുന്ന പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
പുതിയ ഭാരവാഹികൾ
പ്രസിഡൻ്റ് – സി നാരായണൻ
വൈസ് പ്രസിഡൻ്റ് മാർ:-
കെ.ശശി ചന്ദ്രൻ
നിർമ്മല റെയ്ച്ചൽ കുരുവിള
ഷീനാ.കെ.ബാബു
സെക്രട്ടറി –
ആർ.എ.എൻ.റെഡ്യാർ
ജോയിൻ്റ് സെക്രട്ടറിമാർ:-
പി ജി അജിത്
സി കെ സരസമ്മ
എൻ.കെ. മാത്യു
ഖജാൻജി
എൻ.കെ.ശശിധരൻ
24 അംഗ ജില്ലാ കമ്മറ്റിയേയും 5 സംസ്ഥാന സമ്മേളന പ്രതിനിധികളേയും യോഗം തിരഞ്ഞെടുത്തു.