വൈക്കം : ബാങ്ക് ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും, മാനേജ്മെന്റ്കൾ തൊഴിലാളികളുമായി ഒപ്പിട്ട കരാറുകൾ പാലിക്കണമെന്നും, തൊഴിലാളി നേതാക്കൾക്കെതിരെ നടത്തിവരുന്ന പ്രതികാരനടപടികൾ അവസാനിപ്പിക്കണമെന്നും ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ വൈക്കം ടൗൺ സമ്മേളനം ആവശ്യപ്പെട്ടു . ഇതേ കാര്യങ്ങൾ ഉന്നയിച്ച് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ(എ.ഐ.ബി.ഇ.എ ) നവംബർ 19ന് ആഹ്വാനം ചെയ്തിരിക്കുന്ന ദേശീയ പണിമുടക്ക് വൻ വിജയമാക്കി തീർക്കുവാനും സമ്മേളനം ആഹ്വാനം ചെയ്തു. വൈക്കം എ.ഐ.ടി.യു.സി ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് ഹാളിൽ നടന്ന ടൗൺ സമ്മേളനം എ.കെ.ബി. ഇ.എഫ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ.സി ജോസഫ് ഉദ്ഘാടനം ചെയ്തു.
എ കെ.ബി ഇ എഫ് കോട്ടയം ജില്ലാ വൈസ് ചെയർമാൻ സ.രാജേഷ് എം അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ചെയർമാൻ സന്തോഷ് സെബാസ്റ്റ്യൻ, ജില്ലാ സെക്രട്ടറി ഹരിശങ്കർ എസ് , ജില്ലാ ജോയിന്റ് സെക്രട്ടറി അഖിൽ ദിനേശ് ജില്ലാ ട്രഷറർ ഋഷികേശ് എ എസ് , ജില്ലാ കമ്മിറ്റി അംഗം സുരേഷ് എ എസ് , വൈക്കം ടൗൺ സെക്രട്ടറി പ്രമോദ് എസ് എന്നിവർ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതിയ ഭാരവാഹികളായി ചെയർമാൻ- ജയചന്ദ്രൻ സി.വി ( യൂണിയൻ ബാങ്ക് ) , വൈസ് ചെയർമാൻ- പ്രവീൺ ജി ദാസ് (ഇന്ത്യൻ ബാങ്ക്) , സെക്രട്ടറി- പ്രമോദ് എസ് (പഞ്ചാബ് നാഷണൽ ബാങ്ക് ) , അസിസ്റ്റന്റ് സെക്രട്ടറി – സച്ചിൻ സണ്ണി (ഫെഡറൽ ബാങ്ക്) , ട്രഷറർ മാളു പി (കാനറാ ബാങ്ക് ) , വനിതാ കോ ഓർഡിനേറ്റർമാർ സുജാമോൾ കെ.എസ് (എസ് ബി ഐ ), പി.ജെ ജയലക്ഷ്മി ( പഞ്ചാബ് നാഷണൽ ബാങ്ക് ) എന്നിവരെ തിരഞ്ഞെടുത്തു.