കോട്ടയം: ജില്ലാ കോടതി ബാർ അസോസിയേഷൻ ആനുവൽ ഡേ ആഘോഷം “ആവേശം 2025” കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ വച്ച് സിനിമ പിന്നണി ഗായകൻ എം.ജി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. കെ.എസ് വിനോദ്കുമാർ അധ്യക്ഷനായ യോഗത്തിൽ ബഹു. കോട്ടയം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ജഡ്ജി മനോജ് എം, ദക്ഷിണ മേഖല ഐ.ജി ശ്യാം സുന്ദർ തുടങ്ങിയവർ പങ്കെടത്തു. സെക്രട്ടറി ഷെബിൻ സിറിയക്ക്, ട്രെഷർ സേതുകുമാർ എന്നിവർ സംസാരിച്ചു, തുടർന്ന് അഭിഭാഷകരുടെ വിവിധ കലാപാരിപടികൾ അരങ്ങേറി.
Advertisements