കോട്ടയം: രണ്ടാം ബാർകോഴ ആരോപണം ഉയർത്തിയ ബാറുടമ അനിമോനെ കോട്ടയം കുറവിലങ്ങാട്ട് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. മന്ത്രി എം.ബി രാജേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിനുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യൽ നടത്തിയത്. കുറവിലങ്ങാട് ലയബാറിൽ എത്തിയ ക്രൈംബ്രാഞ്ച് സംഘം രാവിലെ ഏഴു മണിയോടെയാണ് അനിമോനെ ചോദ്യം ചെയ്തത്. സാനിയോ ബാറിലെ 109 ആം നമ്പർ മുറിയിലായിരുന്നു ചോദ്യം ചെയ്യൽ.
Advertisements