ളാക്കാട്ടൂർ: ബസേലിയസ് കോളേജ് നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ കഥ, കവിത, ചിത്രരചന എന്നിങ്ങനെ വിവിധ മേഖലകളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ളാക്കാട്ടൂർ ഗവ. എൽ.പി. സ്കൂളിൽ ഏകദിന ക്യാമ്പ് നടത്തി.
പാഠപുസ്തക സമിതി അംഗം അനൂപ് കല്ലറ, ശ്രീകാന്ത് ളാക്കാട്ടൂർ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. കൂരോപ്പടയെ സമ്പൂർണ്ണ ജൈവ പച്ചക്കറി പഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ബസേലിയസ് കോളജ് എൻ എസ് എസ് യൂണിറ്റിന്റെ ജൈവാരാമം പദ്ധതിയുടെ ഭാഗമായി ‘എന്റെ വീട്ടിലും ജൈവാരാമം’ പദ്ധതിക്കും തുടക്കമിട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ജൈവാരാമത്തിനുള്ള ആദ്യ ഘട്ട പച്ചക്കറി തൈകൾ നൽകി. ‘ഹെഡ്മിസ്ട്രസ് ശ്രീലത കുമാരി ആർ. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ഡോ. മഞ്ജുഷ വി. പണിക്കർ, അധ്യാപകരായ റ്റോണിയ മാത്യു, ശ്രീബ ബി.അരുജ കുര്യൻ, ജിൻസി മോൾ വർഗീസ്, ലിമി റിജോ എന്നിവർ പങ്കെടുത്തു.