കോട്ടയം : നാഷണൽ യൂത്ത് ഡേയിൽ “യൂത്ത് ഇൻ ടു ഓർഗാനിക് ഫാമിംഗ്” എന്ന ആശയവുമായി കോട്ടയം ബസേലിയസ് കോളജ് നാഷണൽ സർവീസ് സ്കീം. 125 ആം വാർഷികം ആഘോഷിക്കുന്ന പങ്കാളിത്ത സ്കൂളായ ളാക്കാട്ടൂർ ഗവ. എൽ. പി സ്കൂളിൽ 125 ചട്ടികളിലായി വിവിധ ഇനം പച്ചക്കറിത്തൈകൾ നട്ടുപിടിപ്പിച്ചു കൊണ്ടാണ് ജൈവകൃഷിയുടെയും അതിൽ യുവജനങ്ങൾക്കുള്ള പ്രാധാന്യത്തിന്റെയും പ്രചാരകരായി എൻ.എസ്.എസ്. വോളന്റിയേഴ്സ് മാതൃകയായത്. കൂരോപ്പട കൃഷി ഓഫീസർ സുജിത പി. എസ് പച്ചക്കറിത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. എൻ.എസ്.എസ്. വോളന്റിയേഴ്സിനൊപ്പം സ്കൂൾ അദ്ധ്യാപകരും, പി.റ്റി.എ. അംഗങ്ങളും ഒത്തുചേർന്നതോടെ കാർഷികോത്സവത്തിന് ഉജ്ജ്വലമായ തുടക്കമായി.
സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീലത കുമാരി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. മഞ്ജുഷ വി പണിക്കർ, ഡോ. കൃഷ്ണ രാജ് എം, പി.റ്റി.എ. പ്രസിഡൻറ് അനിൽ കുമാർ പി.എൻ., എം.പി.റ്റി.എ. പ്രസിഡൻറ് ജിൻസിമോൾ വർഗ്ഗീസ്, സ്കൂളിലെ ജൈവ കൃഷിയുടെ ചുമതല നിർവ്വഹിക്കുന്ന ടോണിയ മാത്യു എന്നിവർ നേതൃത്വം നൽകി.