കോട്ടയം: സാധാരണക്കാരുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാത്ത ബജറ്റാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് കേരള കോൺഗ്രസ് ജേക്കബ് ജനറൽ സെക്രട്ടറി ബി.എ ഷാനവാസ് ആരോപിച്ചു. ജനവിരുദ്ധ ബജറ്റിനെതിരെ കേരള കോൺഗ്രസ് നേതൃത്വത്തിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇദ്ദേഹം. എൽഡിഎഫ് സർക്കാർ ഇപ്പോൾ അവതരിപ്പിച്ച ബജറ്റ് സാധാരണക്കാരുടെ വയറ്റത്തടിക്കുന്നതാണ്. ബജറ്റിൽ അവതരിപ്പിച്ചിരിക്കുന്ന നിർദേശങ്ങൾ വിലക്കയറ്റത്തിന് കാരണമാകും. ഇത്തരത്തിൽ സാധാരണക്കാരെ വലയ്ക്കുന്ന ഈ നിർദേശങ്ങൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം നേതാക്കളായ അഡ്വ.അനൂപ് കങ്ങഴ, ആർ.അശോക്, ജെയിംസ് പതി എന്നിവർ പ്രസംഗിച്ചു.