എ ആർ റഹ്മാനും , മണിരത്നത്തിനും ഒപ്പമുള്ള ചിത്രം പങ്കു വെച്ച് ബേസിൽ ജോസഫ്…”ഫാൻ ബോയ് മൊമന്റെന്ന്” താരം

നടനായും സംവിധായകനായും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ വ്യക്തിയാണ് ബേസിൽ ജോസഫ്. നിഷ്കളങ്കമായ പുഞ്ചിരിയും സരസമായ സംസാരവും ബേസിലിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നു. സോഷ്യൽ മീഡിയയിൽ ബേസിൽ പങ്കുവച്ചൊരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

Advertisements

‘ഈ ഇതിഹാസങ്ങൾ ഒന്നിലധികം വഴികളിൽ എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. അവർക്കൊപ്പം ആയിരുന്നു ഇന്ന് എന്റെ ഫാൻബോയ് നിമിഷം’, എന്നാണ് ബേസിൽ കുറിച്ചത്. എ ആർ റഹ്മാനും സംവിധായകൻ മണിരത്നത്തിനും ഒപ്പമുള്ള ഫോട്ടോയും ബേസിലിൽ പങ്കു വെച്ചു. നിരവധി പേരാണ് പോസ്റ്റ് താഴെ അഭിനന്ദനങ്ങളുമായി രം​ഗത്തെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, ഹിന്ദുസ്ഥാൻ ടൈംസ് ഒടിടി പ്ലെ ‘ചേഞ്ച് മേക്കേഴ്‌സ്’ അവാർഡുകളിൽ ‘ഇൻസ്‌പയറിംഗ് ഫിലിം മേക്കർ ഓഫ് ദ ഇയർ’ അവാർഡ് ബേസിലിന് ലഭിച്ചിരുന്നു. നേരത്തെ ജെസിഐ ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിം​ഗ് യങ് പേഴ്സൺ അവാർഡ് ബേസിലിന് ലഭിച്ചിരുന്നു. അമിതാഭ് ബച്ചൻ, കപിൽ ദേവ്, സച്ചിൻ, പി ടി ഉഷ തുടങ്ങി നിരവധി ലോകപ്രശസ്തർ കരസ്ഥമാക്കിയ അവാർഡ് ആണ് ബേസിൽ ജോസഫും സ്വന്തമാക്കിയത്.

അതേസമയം, ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രമാണ് ബേസിലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. നവാഗതനായ മുഹഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രം പെരുന്നാൾ റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. എങ്കിലും ചന്ദ്രികേ ആയിരുന്നു താരത്തിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ.

Hot Topics

Related Articles