ന്യൂഡൽഹി: ബിബിസിയുടെ ഗുജറാത്ത് ഡോക്യുമെന്ററിയ്‌ക്കെതിരായ നിലപാട് എടുത്തതിന്റെ പേരിൽ വിമർശനം നേരിട്ട കോൺഗ്രസ് മുതിർന്ന നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി പാർട്ടിയിൽ നിന്നും രാജി വച്ചു. പാർട്ടിയുടെ എല്ലാ പദവികളിൽ നിന്നും താൻ രാജി വയ്ക്കുന്നതായി അനിൽ ആന്റണി ട്വിറ്ററിലൂടെ വ്യക്തമാക്കി. ഗുജറാത്ത് ഡോക്യുമെന്ററിയിലൂടെ ബിബിസിയ്ക്കു മറ്റെന്തെങ്കിലും അജണ്ടയുണ്ടോ എന്ന് സംശയിക്കുന്നതായും, ഇത് രാജ്യത്തിന്റെ അഖണ്ഡതയെ പാലിക്കുന്നതായും സംശയിക്കുന്നതായാണ് അനിൽ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ അനിൽ ആന്റണി രാജിവച്ചിരിക്കുന്നത്.
അനിലിന്റെ അഭിപ്രായത്തിന് പിന്നാലെ കടുത്ത വിമർശനമാണ് കോൺഗ്രസിൽ നിന്നും ഉയർന്നത്. യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും അടക്കമുള്ളവർ അനിലിനെതിരെ വിമർശനവുമായി രംഗത്ത് എത്തിയത്. ഇതേ തുടർന്നാണ് അനിൽ ആന്റണി രാജി വച്ചതെന്നാണ് വ്യക്തമാകുന്നത്. പാർട്ടിയിൽ അഭിപ്രായ സ്വാതന്ത്ര്യമില്ലെന്നു വ്യക്തമാക്കിയ അനിൽ ആന്റണി രാജിവെയാണ് രാജി വച്ചത്. നേതാക്കൾക്ക് അസഹിഷ്ണുതയാണ് എന്നും ഇദ്ദേഹം വ്യക്തമാക്കി.