ബി ബി സി യുടെ ഡോക്യൂമെന്ററി കേരളത്തിൽ തടയും -അഡ്വ എൻ കെ നാരായണൻ നമ്പൂതിരി

രാജ്യത്തു നിരോധിച്ച ബി ബി സി ഡോക്യുമെന്റ്റി കേരളത്തിൽ പ്രദർശിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം കേരളത്തിലെ ജനങ്ങൾ അംഗീകരിക്കില്ല എന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ എൻ കെ നാരായണൻ നമ്പൂതിരി പറഞ്ഞു.
ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഎം കലാപം ഉണ്ടാകാക്കൻ ആണ് ശ്രമിക്കുന്നത്. രാജ്യവിരുദ്ധരെ കൂട്ടുപിടിച്ചു നാട്ടിൽ വിദ്വേഷം പരത്താൻ ആണ് പിണറായി വിജയൻ ശ്രമിക്കുന്നത് എന്നു അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ്‌ ലിജിൻ ലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല വൈസ് പ്രസിഡന്റ്‌ ടി എൻ ഹരികുമാർ, ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ്, ജില്ലാ വൈസ് പ്രസിഡന്റ്‌ കെ പി ഭുവനേഷ്, ജില്ലാ സെക്രട്ടറിമാരായ അഖിൽ രവീന്ദ്രൻ, സോബിൻ ലാൽ,സംസ്ഥാന കൗൺസിൽ അംഗം സി എൻ സുഭാഷ്,മണ്ഡലം പ്രസിഡന്റ്‌ അരുൺ മൂലെടം മുൻസിപ്പൽ കൗൺസിലർ മാരായ ടി ആർ അനിൽകുമാർ, കെ ശങ്കരൻ, വിനു ആർ മോഹൻ, ബിജുകുമാർ പി എസ് തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.