കോട്ടയം : ബി.ഡി.ജെ.എസ്.കോട്ടയം ജില്ലാ നേതൃയോഗം സംസ്ഥാന പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് എം.പി.സെൻ അദ്ധക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഏ.ജി.തങ്കപ്പൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ്.ജ്യോതിസ്, സംസ്ഥാന കൗൺസിൽ അംഗം,അനീഷ് പുള്ളിവേലിൽ, സംസ്ഥാന സമിതി അംഗങ്ങളായ ഇ.ഡി.പ്രകാശൻ, ഷാജി ശ്രീശിവം എന്നിവർ പ്രസംഗിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.
ജില്ലാ സെക്രട്ടറി മനു പള്ളിക്കത്തോട് സ്വാഗതവും സംസ്ഥാന സമിതി അംഗം പി.അനിൽകുമാർ കൃതഞ്ജതയും പറഞ്ഞു.
Advertisements


