മൂവി ഡെസ്ക്ക് ; ബീസ്റ്റ് സിനിമയുടെ പരാജയത്തിനു ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഡേറ്റ് കൊടുക്കരുതെന്ന് പലരും തന്നോടു പറഞ്ഞിരുന്നതായി സൂപ്പർ താരം രജനികാന്ത്. കഴിഞ്ഞദിവസം നടന്ന ജയിലര്‍ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയില്‍ എടുക്കുന്ന വിഷയമാണ് പരാജയപ്പെടുന്നത്. ഒരു സംവിധായകൻ ഒരിക്കലും പരാജയപ്പെടുന്നില്ലെന്നും മറ്റുള്ളവരുടെ വാക്കുകള്‍ മുഖവിലയ്ക്കെടുത്തില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
ബീസ്റ്റ് റിലീസിന് മുൻപാണ് ജയിലറിന്റെ പ്രൊമോ പുറത്തിറക്കിയതെന്ന് രജനികാന്ത് പറഞ്ഞു. എന്നാല്‍ ബീസ്റ്റ് അത്ര നന്നായി ഓടിയില്ല. പിന്നീട് വിതരണക്കാരില്‍ നിന്നടക്കം നെല്‍സണെ സംവിധായക സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കോളുകള്‍ ലഭിച്ചിരുന്നു. വിളികളുടെ എണ്ണം കൂടിയപ്പോള്‍ ഞങ്ങള്‍ സണ്‍ പിക്ചേഴ്സുമായി ചര്‍ച്ച നടത്തി. മോശം അഭിപ്രായങ്ങളാണെങ്കിലും ബീസ്റ്റ് ബോക്സോഫീസില്‍ നല്ല പ്രകടനം നടത്തുന്നുണ്ടെന്നാണ് അവര്‍ പറഞ്ഞതെന്നും രജനികാന്ത് ഓര്‍മിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ബീസ്റ്റ് എന്ന സിനിമയുടെ പ്രൊഡക്ഷൻ സമയത്താണ് നെല്‍സണ്‍ എന്നോട് ജയിലര്‍ സിനിമയുടെ ഒരു ബേസിക് ഐഡിയ പറയുന്നത്. അതെനിക്കിഷ്ടപ്പെട്ടെന്നു പറഞ്ഞപ്പോള്‍ ഐഡിയ ഡവലപ്പ് ചെയ്ത് ഫുള്‍ സ്ക്രിപ്റ്റുമായി തന്റെ മുന്നില്‍ വരാമെന്നും നെല്‍സണ്‍ പറഞ്ഞു. അങ്ങനെ പത്ത് ദിവസം കഴിഞ്ഞ് ബീസ്റ്റിന്റെ ഷൂട്ട് കഴിഞ്ഞ ദിവസം എന്റെ അടുത്ത് വന്ന് കഥ മുഴുവനായി പറഞ്ഞു. ഫന്റാസിസ്റ്റിക് എന്നാണ് കഥ കേട്ട ശേഷം ഞാൻ പറഞ്ഞത്.
അണ്ണാത്തെ സിനിമയ്ക്കുശേഷം ഒരുപാട് സമയമെടുത്തു എന്റെ അടുത്ത പടം ലോക്ക് ചെയ്യാൻ. അതിനു കാരണമുണ്ട്. ചിലര്‍ വന്ന് എന്നോട് ഐഡിയ പറയും. പക്ഷേ കഥ മുഴുവനായി വരുമ്ബോള്‍ അത് നന്നാകുകയുമില്ല.’-രജനി വ്യക്തമാക്കി.
രജനിയുടെ 169-ാമത്തെ ചിത്രമാണ് ജയിലര്‍. മുത്തുവേല്‍ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് രജനി ചിത്രത്തില്‍ എത്തുന്നത്.