കോട്ടയം: മാങ്ങാനത്ത് ജനവാസ കേന്ദ്രത്തിൽ ബിവറേജസ് കോർപ്പറേഷൻ ചില്ലറ മദ്യവിൽപ്പനശാല തുടങ്ങാനുള്ള നീക്കത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. മാങ്ങാനം കവലയ്ക്കു സമീപത്താണ് സാധാരണക്കാരായ ആലുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് മദ്യവിൽപ്പന ശാല തുടങ്ങാൻ തീരുമാനം എടുത്തത്. ഇതിനുള്ള ഒരുക്കങ്ങലും സജീവമായി. മദ്യവിൽപ്പന ശാല തുടങ്ങാനുള്ള നീക്കത്തിന് എതിരെ മാങ്ങാനം സെന്റ് പീറ്റേഴ്‌സ് മാർത്തോമാ ചർച്ച് ഇടവക രംഗത്ത് എത്തിയിട്ടുണ്ട്.
മദ്യവിൽപ്പന ശാല തുടങ്ങാൻ തീരുമാനമെടുത്ത സ്ഥലത്തിന് തൊട്ടടുത്ത് തന്നെയാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള മാങ്ങാനം സ്‌കൂൾ. എൽപി സ്‌കൂൾ കുട്ടികൾ അടക്കം നിരവധി പേരാണ് സ്‌കൂളിൽ പഠിക്കുന്നത്. ഈ കുട്ടികൾ കടന്നു പോകുന്ന വഴിയിലാണ് ഇപ്പോൾ മദ്യവിൽപ്പന ശാല തുടങ്ങാൻ തീരുമാനം എടുത്തിരിക്കുന്നത്. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്നും ഉയർന്നിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലഹരിയുടെ പിടിയിൽ സമൂഹം ആഴ്ന്നിറങ്ങുന്ന ഈ കാലഘട്ടത്തിൽ മദ്യത്തിന് അമിത പ്രാധാനം നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മാങ്ങാനം സെന്റ് പീറ്റേഴ്‌സ് മാർത്തോമാ ചർച്ച് ഇടവക പ്രമേയത്തിൽ കുറ്റപ്പെടുത്തി. സമൂഹത്തെ വീണ്ടും ലഹരിയിൽ മുക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻവാങ്ങനം. സർക്കാർ ഇതിന് തയ്യാറായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് ജനം മുന്നിട്ടിറങ്ങുമെന്നും പ്രമേയത്തിൽ ഇടവക കുറ്റപ്പെടുത്തുന്നു. ഏതായാലും വരും ദിവസങ്ങളിൽ പ്രദേശത്ത് ശക്തമായ സമരം ഉണ്ടാകുമെന്നും ഉറപ്പായി.