വേമ്പനാട്ടുകായൽ നീന്തിക്കടക്കാൻ ഒരുങ്ങി ഒൻപതു കാരി : സാഹസിക യാത്ര മാർച്ച് 22 ന് രാവിലെ 7.30 ന്

വൈക്കം: വേമ്പനാട്ടുകായൽ നീന്തി കീഴടക്കാനൊരുങ്ങിവൈക്കത്തുനിന്നും ഒൻപതുകാരി പെൺകുട്ടി.

Advertisements

ആലപ്പുഴ ജില്ലയിലെ ചേർത്തല കരിയിൽ കൂമ്പേൽ കടവിൽനിന്നും കോട്ടയം ജില്ലയിലെ വൈക്കം കായലോര ബീച്ച് വരെയുള്ള വേമ്പനാട് കായലിന്റെ ഏറ്റവും ദൈർഘ്യമേറിയ 11കിലോമീറ്റർ ദൂരം നീന്തി കയറി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം നേടാനാണ് വൈക്കം പരുത്തിമുടി പുളിഞ്ചുവട് നെടുവേലി മഠത്തിപ്പറമ്പ് സുമിഷിൻ്റേയും രാഖിയുടേയും മകളും ലിസ്യു ഇംഗ്ലീഷ് സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയുമായ സുര്യഗായത്രി ഒരുങ്ങുന്നത്. 22ന് രാവിലെ 7.30ന് ഇരുകൈകളും ബന്ധിച്ചാണ് ഗായത്രിയെന്ന കല്ലു നീന്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വേമ്പനാട് കായലിലും വൈക്കത്തെ അമ്പലകുളത്തിലുമാണ് ഗായത്രി നീന്തൽ അഭ്യസിക്കുന്നത്. നീന്തൽ പരിശീലകനായ വില്യംപുരുഷോത്തമന്റെയും വി.എം. രാജേഷിന്റെയും ശിക്ഷണത്തിലാണ് കല്ലു വേമ്പനാട് കായൽ നീന്തുവാൻ ഒരുങ്ങുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഒരുമണിക്കൂർ മുപ്പതുമിനിട്ടിനകം നീന്തിക്കയറാൻ സാധിക്കുമെന്ന് പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ. സൈനു അറിയിച്ചു.

Hot Topics

Related Articles