ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കുടവയർ. വയറിൻറെ പല ഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് അഭംഗി മാത്രമല്ല, ആരോഗ്യത്തിനും അപകടകരമാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. എത്ര ഡയറ്റ് ചെയ്തിട്ടും കുറയാത്ത വയർ എങ്ങനെയെങ്കിലും ഒന്നു കുറച്ചാൽ മതി എന്നാണ് പലരുടെയും ചിന്ത. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്.
കഴിക്കുന്ന ഭക്ഷണത്തിൻറെ കലോറി അറിഞ്ഞിരിക്കണം. കൊഴുപ്പും കാർബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും വയർ കുറയ്ക്കാൻ സഹായിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1) ബ്ലൂബെറി ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പൊതുവേ ബ്ലൂബെറി അടക്കമുള്ള ബെറി പഴങ്ങൾ വണ്ണം കുറയ്ക്കാൻ സഹായിക്കും. ഫൈബറും ആൻറി ഓക്സിഡൻറുകളും വിറ്റാമിൻ സിയും ധാരാളം അടങ്ങിയതാണ് ഇവ. പ്രത്യേകിച്ച്, ബ്ലൂബെറി, ഫാറ്റ് പുറംതള്ളാൻ സഹായിക്കും.
2) രാവിലെ വെറും വയറ്റിൽ ചൂടുനാരങ്ങാ വെള്ളം കുടിക്കുന്നത് നല്ലതാണ്. ശരീരത്തിൽ കലോറിയുടെ അളവ് കുറയ്ക്കാനും ദഹനപ്രക്രിയയെ സുഗമമാക്കുന്നതിനും ഈ പാനീയം സഹായിക്കും.
3) ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് ഗ്രീൻ ടീ. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കും. ഗ്രീൻ ടീയ്ക്ക് ശരീരഭാരം കുറയ്ക്കാനുള്ള ഗുണങ്ങൾ ഉണ്ടെന്ന് പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു.
4) പ്രോട്ടീൻ ധാരാളം അടങ്ങിയ പച്ചക്കറികളിലൊന്നാണ് ചീര. അര കപ്പ് ചീരയിൽ ഒരു ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. സിങ്ക്, മഗ്നീഷ്യം, അയൺ, വിറ്റാമിൻ സി എന്നിവയും ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഹീമോഗ്ലോബിൻറെ അളവ് കൂട്ടാനും രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ദിവസവും ചീര കഴിക്കുന്നത് നല്ലതാണ്. ഫൈബർ ധാരാളമായി അടങ്ങിയിട്ടുള്ള ചുവന്ന ചീര ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ഫാറ്റ് കുറയ്ക്കാനും അതുവഴി ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും.
5) പരിപ്പാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവയുടെ കലവറയാണ് പരിപ്പ്. കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾക്കു പകരം പരിപ്പ് കഴിക്കുന്നത് വയറിലടിഞ്ഞുകൂടിയ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
6) ഏത്തപ്പഴം ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഏത്തപ്പഴം കഴിക്കുന്നത് വിശപ്പ് ശമിക്കാൻ സഹായിക്കും. ഒപ്പം വയർ നിറയുകയും ചെയ്യും. ഏത്തക്കയിലെ പൊട്ടാസ്യം ഫാറ്റ് പുറംതള്ളാനും സഹായിക്കും. ദഹനപ്രക്രിയ സുഗമമാക്കാനും ശരീരത്തിലെ നല്ല ബാക്ടീരിയയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ഇതുവഴി കഴിയും. ഇത് അധിക കലോറി കത്തിച്ചു കളയുകയും ചെയ്യും. പൊട്ടാസ്യം ധാരാളമടങ്ങിയ ഏത്തപ്പഴം രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.
7) ജിഞ്ചർ ടീ ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ചായയിൽ ഇഞ്ചി ചേർത്ത് കഴിക്കുന്നത് നിങ്ങളുടെ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
8) യോഗർട്ടാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. യോഗർട്ട് വയറ് കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണമാണെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു.