തടിയേക്കാള്‍ ചാടുന്ന വയറാണ് ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രശ്‌നം. ചാടുന്ന വയര്‍ വരുത്തുന്ന ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ പലതാണ്. ഇത് വിസറല്‍ ഫാറ്റ് എന്നാണ് അറിയപ്പെടുന്നത്. ആന്തരികാവയവങ്ങളെ വരെ കേടു വരുത്താന്‍ കഴിയുന്ന ഒന്നാണിത്. വയറ്റിലെ കൊഴുപ്പ് കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങള്‍ക്ക് പ്രധാന കാരണമാകുകയും ചെയ്യുന്നു. വയറ്റില്‍ കൊഴുപ്പടിയാന്‍ ഏറെ എളുപ്പമാണ്. വന്നാല്‍ പോകാന്‍ ഏറെ ബുദ്ധിമുട്ടുമാണ്. എന്നു കരുതി നടക്കാത്ത കാര്യമാണെന്ന് പറയാനാകില്ല. ഇതിനായി ചെയ്യാവുന്ന വ്യായാമങ്ങളുണ്ട്. ഏതെല്ലാം വ്യായാമങ്ങള്‍ എത്തരത്തില്‍ ചെയ്താണ് വയര്‍ കുറയ്ക്കാന്‍ സാധിയ്ക്കുകയെന്നറിയാം.
നടക്കുക
ആദ്യം ചെയ്യാനുള്ളത് നടക്കുകയെന്നതാണ്. വെറുതേ നടന്നാല്‍ പോരാ, ബ്രിസ്‌ക് വാക്കിംഗ് അഥവാ നല്ല സ്പീഡില്‍ വേണം. നടക്കാന്‍. കൈകള്‍ നല്ലതുപോലെ വീശി നല്ല സ്പീഡില്‍ നടക്കണം. ഇതേ രീതിയില്‍ നടക്കാന്‍ ട്രെഡ്മില്‍ ഉള്ളവര്‍ക്ക് എളുപ്പമായിരിയ്ക്കും. ഇതില്‍ സ്പീഡ് ക്രമേണ വര്‍ദ്ധിപ്പിയ്ക്കാം. 20 മിനിറ്റ് ഇതേ രീതിയില്‍ നടന്ന ശേഷം പിന്നീട് 5 മിനിറ്റ് ഓടാം. ഇതിലൂടെ ഹാര്‍ട്ട് റേറ്റ് കൂട്ടാം. ഇതെല്ലാം തുടക്കത്തില്‍ ഒരുമിച്ച് ചെയ്യരുത്. പതുക്കെ സ്പീഡ്‌സ കൂട്ടിവരിക.
സൈക്കിളിംഗ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജിമ്മില്‍ പോയി സൈക്കിളിംഗ് ചെയ്യുന്നത് ഏറെ നല്ലതാണ്. ഇത് നിന്നുകൊണ്ട് ചെയ്യുന്നത് നല്ലതാണ്. ജിമ്മില്‍ അല്ലാതെ സാധാരണ രീതിയില്‍ സൈക്കിള്‍ ചവിട്ടുന്നതും നല്ലതാണ്. ഇത് വയര്‍ കുറയാന്‍ സഹായിക്കും. ഇത് 15-20 മിനിറ്റ് നേരം ചെയ്യാം. ഇതുപോലെ സ്‌റ്റെപ്പ് കയറുന്നതും ഏറെ ഗുണകരമാണ്. സ്റ്റെപ്പ് കയറുന്നതും ഇറങ്ങുന്നതും അടിവയററിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഏറെ ഗുണകരമാണ്. ഇതും ജിമ്മിലും അല്ലെങ്കില്‍ നമ്മുടെ വീട്ടിലും എല്ലാം ചെയ്യാന്‍ സാധിയ്ക്കുന്നതാണ്. 500 സ്റ്റെപ്പെങ്കിലും കയറുക. ഇതും തുടക്കക്കാര്‍ ഒരുമിച്ച് ചെയ്യാതെ ദിവസം തോറും കൂട്ടിക്കൊണ്ടു വരണം.
ഉറക്കം
ഇതുപോലെ ഉറക്കം വയര്‍ ചാടാതിരിയ്ക്കാന്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ദിവസവും ചുരുങ്ങിയത് 7 മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രമിയ്ക്കുക. ഇതുപോലെ നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുന്നതാണ് നല്ലത്. വൈകി കിടന്ന് ആവശ്യത്തിന് ഉറങ്ങിയാലും ഇത്തരക്കാരില്‍ വയര്‍ ചാടുന്നതായി കാണാറുണ്ട്. ഉറക്കക്കുറവുള്ളവരില്‍ വയര്‍ ചാടുന്നത് സാധാരണയാണ്. ഇത്തരക്കാര്‍ ഭക്ഷണവും ശ്രദ്ധിയ്ക്കണം. വറുത്തവ ഒഴിവാക്കുക. കൊഴുപ്പധികം ഉള്ളവ ഒഴിവാക്കുക, ദിവസവും അഞ്ചുനേരവും ഫ്രൂട്‌സ് കുറേശെയെങ്കിലും കഴിയ്ക്കണം. ഇതുപോലെ മധുരം കുറയ്ക്കുക. ഇതെല്ലാം വയര്‍ ചാടാന്‍ ഇടയാക്കുന്ന ഭക്ഷണ തരങ്ങളാണ്.
വയര്‍ കുറയ്ക്കാന്‍
വ്യായാമം ചെയ്യുമ്പോള്‍ ദിവസവും അടുപ്പിച്ച് 5 ദിവസവും ചെയ്യാം. പിന്നീട് രണ്ടുദിവസം ബ്രേക്കെടുക്കാം. തുടക്കത്തില്‍ 20 മിനിറ്റില്‍ തുടങ്ങി പിന്നീട് 45 മിനിറ്റ് വരെ അഞ്ചു ദിവസവും വ്യായാമം ചെയ്യാം. മുകളില്‍ പറഞ്ഞ രീതിയിലെ വ്യായാമങ്ങള്‍ ചെയ്യാം. ഇതെല്ലാം തന്നെ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് അടുപ്പിച്ച് ചെയ്യുകയും വേണം. കുറച്ചു കാലം ചെയ്ത് പീന്നീട് വയര്‍ കുറയുമ്പോള്‍ ഇതെല്ലാം നിര്‍ത്തിവച്ചാല്‍ വീണ്ടും പലര്‍ക്കും വയര്‍ ചാടുന്നു. ഇതിനാല്‍ ഇത് സ്ഥിരമാക്കണം. ഇത് വയര്‍ കുറയ്ക്കാന്‍ മാത്രമല്ല, ആരോഗ്യത്തിനും നല്ലതാണ്. ഒപ്പം ഭക്ഷണനിയന്ത്രണവും വയര്‍ ചാടുന്നത് കുറയ്ക്കാന്‍ അത്യാവശ്യമാണ്. സ്‌ട്രെസ്, മദ്യപാനം എന്നിവയെല്ലാം തന്നെ വയര്‍ ചാടുന്നത് തടയാന്‍ ഏറെ നല്ലതാണ്. ഇത്തരം കാര്യങ്ങളും ശ്രദ്ധിയ്ക്കണം.