വൈക്കം: വേമ്പനാട് സ്വിമ്മിംഗ് അക്കാദമിയുടെ അവധിക്കാല നീന്തൽ പരിശീലന ക്ലാസിന്റെ സർട്ടിഫിക്കറ്റ് വിതരണം നടത്തി.
ഏപ്രിൽ മെയ് മാസങ്ങളിലായി വേമ്പനാട് സ്വിമ്മിംഗ് അക്കാദമി സങ്കെടുപ്പിച്ച അവധിക്കാല നീന്തൽ പരിശീലനത്തിൽ പരിശീലനം പൂർത്തിയാക്കിയ നാൽപതോളം വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വിവിധ പ്രായത്തിലുള്ള അമ്പതോളം വിദ്യാർഥികൾക്ക് പലബാച്ചുകളിലായി കോച്ച് വി എം രാജേഷിന്റെ നേതൃത്വത്തിലാണ് പരിശീലനം പൂർത്തിയാക്കിയത്.


കുട്ടികൾക്ക് ജലാശയങ്ങളിലെ അപകടങ്ങളിൽനിന്നുമുള്ള സ്വയരക്ഷയ്ക്കും വരുന്ന അധ്യായനവർഷത്തിലെ സ്കൂൾതലങ്ങളിലെ നീന്തൽമത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുക എന്നീ രണ്ടുലക്ഷ്യങ്ങൾ മുമ്പിൽകണ്ടുകൊണ്ടാണ് പരിശീലനം പൂർത്തീകരിച്ചത്. ഇനി വരുന്ന എല്ലാ അവധിദിവസങ്ങളിലും പുതിയതായി ചേരുന്ന കുട്ടികൾക്കുൾപ്പെടെ പരിശീലനം നൽകുമെന്ന് അക്കാദമി അറിയിച്ചു. വൈക്കം നഗരസഭ വൈസ് ചേർമാൻ പി റ്റി സുഭാഷിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ റെഡിക്രോസ്സ് സൊസൈറ്റി ഹാളിൽ ചേർന്ന യോഗം നഗരസഭ ചേർപേഴ്സൺ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചേര്പേഴ്സണും വാർഡ് കൗൺസിലറുമായ ലേഖ ശ്രീകുമാർ ആശംസകൾ അറിയിച്ചു. മുഖ്യാതിഥിയായിരുന്ന റിട്ടേഡ് ക്യാപ്റ്റൻ വിനോദ്കുമാറും ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി വൈക്കം താലൂക്ക് ചേർമാൻ പി സോമൻ പിള്ളയും ചടങ്ങിൽ ആശംസകൾ അറിയിച്ചു. 40കുട്ടികളെ നീന്തലിന് പ്രാപ്തനാക്കിയ കോച്ച് വി എം രാജേഷിനെ നഗരസഭ ചേർപേഴ്സൺ പ്രീത രാജേഷ് പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് വീശിഷ്ട വ്യക്തികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ സർട്ടിഫിക്കറ്റ് വിതരണം നടത്തി. വേമ്പനാട് സ്വിമ്മിംഗ് അക്സദമിക്കുവേണ്ടി സംഘാടകൻ ശിഹാബ് കെ സൈനു നന്ദിരേഖപ്പെടുത്തി യോഗം അവസാനിപ്പിച്ചു.