ആരോഗ്യത്തിന് സഹായിക്കുന്നതില്‍ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. രുചിയ്‌ക്കൊപ്പം പോഷകം നിറയുന്ന ഭക്ഷണം കഴിയ്ക്കുകയെന്നതും പ്രധാനമാണ്. പരിപ്പ്, പയര്‍ വര്‍ഗങ്ങള്‍ സസ്യപ്രോട്ടീന്റെ പ്രധാനപ്പെട് ചേരുവയാണ്. പയര്‍ വര്‍ഗങ്ങളില്‍ തന്നെ മികച്ചതാണ് ചെറുപയര്‍. ദിവസവും ഒരു പിടി ചെറുപയറെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്‍കുന്ന ഗുണങ്ങള്‍ പലതാണ്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് , നാരുകൾ, ഫോളേറ്റ്, മാംഗനീസ്, മഗ്നീഷ്യം, വിറ്റാമിൻ ബി 1, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക് എന്നിവയെല്ലാം തന്നെ ഇതില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും ഇത് കഴിയ്ക്കുന്നത് നല്‍കുന്ന ഗുണങ്ങള്‍ പലതാണ്.
പ്രമേഹ രോഗികള്‍ക്ക്
പ്രമേഹ രോഗികള്‍ക്ക് കഴിയ്ക്കാവുന്ന മികച്ചൊരു ഭക്ഷണമാണ് ഇത്. ശരീരത്തിലെ ഇൻസുലിൻ, രക്തത്തിലെ ഗ്ലൂക്കോസ് അളവ് എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന പ്രോട്ടീൻ, മഗ്നീഷ്യം, ഫൈബർ എന്നിവയും ചെറു പയറിൽ അടങ്ങിയിട്ടുണ്ട്. ചെറുപയറിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണ് ഉള്ളത്.
കുടൽ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറ്റ് തരത്തിലുള്ള പയറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറുപയർ ദഹിക്കാൻ എളുപ്പമുള്ളതാണ്. കുടൽ ആരോഗ്യകരമായി നിലനിർത്താൻ കഴിയുന്ന ഒരു തരം ലയിക്കുന്ന നാരുകളായ പെക്റ്റിൻ ചെറുപയറിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ റെസിസ്റ്റൻസ് സ്റ്റാർച്ചും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ കുടൽ ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുന്നു.
രക്തസമ്മർദ്ദം കുറയ്ക്കാൻ
ചെറുപയർ സൂപ്പ് കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുകയും അതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകളിൽ നിന്നുള്ള കേടുപാടുകൾ തടയുകയും ചെയ്യും.സൂര്യതാപം, ഉയർന്ന ശരീര താപനില, ദാഹം എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചെറുപയറിൽ ഉണ്ട്.ഭക്ഷണത്തിൽ ചെറുപയർ ചേർക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
ഇത് മുളപ്പിച്ച് കഴിയ്ക്കുന്നത്
ഇത് മുളപ്പിച്ച് കഴിയ്ക്കുന്നത് കൂടുതല്‍ ഗുണം നല്‍കുന്ന ഒന്നാണ്. മുളപ്പിച്ച പയറിൽ സാധാരണ പയറിനെ അപേക്ഷിച്ച് കുറഞ്ഞ കലോറിയും സ്വതന്ത്ര അമിനോ ആസിഡുകളും ആന്റിഓക്‌സിഡന്റുകളും കൂടുതലായിട്ടും അടങ്ങിയിട്ടുണ്ട്. പയർ മുളപ്പിക്കുന്നതിലൂടെ ശരീരത്തിലെ ധാതുക്കളുടെ ആഗിരണം കുറയ്ക്കുന്ന ഒരു ആന്റി ന്യൂട്രിയന്റായ ഫൈറ്റിക് ആസിഡിന്റെ അളവ് കുറയ്ക്കാനും കഴിയും.