പാലാ : ഭരണങ്ങാനം ചിറ്റാനപ്പാറയില്‍ കൈത്തോട്ടില്‍ വീണ് കാണാതായ മരിയക്കായി പ്രാർത്ഥനയോടെ ഭരണങ്ങാനം
പാലാ : ഭരണങ്ങാനം ചിറ്റാനപ്പാറയില്‍ കൈത്തോട്ടില്‍ വീണ് കാണാതായ മരിയക്കായി പ്രാർത്ഥനയോടെ ഭരണങ്ങാനം. ഭരണങ്ങാനം ചിറ്റാനപ്പാറ സ്വദേശി പൊരിയത്ത് സിബിച്ചന്റെ മകള്‍ മരിയയെ ആണ് കാണാതായത്. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പ്രദേശത്ത് വൈകിട്ട് കനത്ത മഴയാണ് ഉണ്ടായത്. പാലാ ഫയര്‍ഫോഴ്‌സും പോലീസും ഈരാറ്റുപേട്ടയിലെ നന്മക്കുട്ടo സന്നദ്ധപ്രവര്‍ത്തകരും രക്ഷാപ്രവർത്തനത്തിനു സ്ഥലത്തുണ്ട്.ഭരണങ്ങാനം അയ്യമ്പാറ റോഡിൽ കുന്നനാംകുഴിയിലാണ് മരിയ അപകടത്തിൽ പെട്ടത്. ഭരണങ്ങാനം എസ് എച്ച് സ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിയ.