കോട്ടയം : ഭാരതീയ വേലൻ സൊസൈറ്റി ( ബി.വി.എസ് ) സുവർണ്ണ ജൂബിലി സമ്മേളനം സെപ്തംബർ 20, 21,22 തീയതികളിൽ കോട്ടയത്ത് മാമ്മൻ മാപ്പിള ഹാൾ, സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാൾ എന്നിവിടങ്ങളിലായി നടക്കു മെന്ന് സംസ്ഥാന പ്രസിഡൻ്റ് രാജീവ് നെല്ലിക്കുന്നേൽ, ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറ, ട്രഷറർ സി. എസ് ശരീന്ദ്രൻ എന്നിവർ അറിയിച്ചു.
സമ്മേളനത്തിന് തുടക്കം കുറിച്ച് 20 -ാം തിയതി വെള്ളിയാഴ്ച രാവിലെ ഇടുക്കി ജില്ലയിലെ മുട്ടം, പത്തനാട്, കോത്തല, കടുവാക്കുളം എന്നിവിടങ്ങളിൽ നിന്നും സമ്മേളന നഗറിലേയ്ക് ദീപശിഖ , പതാക , കൊടിമര , ഛായാചിത്ര ജാഥകൾ നടക്കും. 3 ന് സമ്മേളനം നടക്കുന്ന മാമ്മൻ മാപ്പിള ഹാളിന് (കെ.എസ്. രാഘവൻ ശാസ്ത്രി നഗർ)മുന്നിൽ സംസ്ഥാന പ്രസിഡൻ്റ് രാജീവ് നെല്ലിക്കുന്നേൽ പതാക ഉയർത്തും. തുടർന്ന് 4 മണിയ്ക്ക് വടവാതൂരിൽ ബി.വി.എസ് സുവർണ്ണ ജൂബിലി സ്മാരക മന്ദിരം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ ഉദ്ഘാടനം ചെയ്യും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
21-ന് ശനിയാഴ്ച്ച രാവിലെ 9.30 ന് മാമ്മൻ മാപ്പിള ഹാളിൽ ( പി.ആർ. ലക്ഷ്മി ടീച്ചർ നഗർ) നടക്കുന്ന സംസ്ഥാന വനിതാ സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. മഹിള സമാജം സംസ്ഥാന പ്രസിഡൻ്റ് അനിത രാജു അദ്ധ്യക്ഷത വഹിക്കും. കെ. ഫ്രാൻസിസ് ജോർജ് എം.പി, സി.കെ. ആശ എം.എൽ . എ , വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ.സി റോസക്കുട്ടി ടീച്ചർ എക്സ് എം.എൽ .എ , ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി ബിന്ദു,രാജീവ് നെല്ലിക്കുന്നേൽ, സുരേഷ് മൈലാട്ടുപാറ, നിഷ സജികുമാർ, അമ്പിളി . പി . വേലായുധൻ , ഷീജ ബിനു, ശ്രീകുമാരി തുടങ്ങിയവർ പങ്കെടുക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര
യിൽ ആയിരങ്ങൾ പങ്കെടുക്കും, വൈകുന്നേരം നാലുമണിക്ക് മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന സുവർണ്ണ ജൂബിലി സമ്മേളനം കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻ്റ് രാജീവ് നെല്ലിക്കുന്നേൽ അദ്ധ്യക്ഷത വഹിക്കുന്ന സുവർണ്ണ ജൂബിലി സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയായിരിക്കും, വൈദ്യുതി മന്ത്രി ‘ കെ കൃഷ്ണൻ കുട്ടി, ജോസ്.കെ. മാണി എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., കോട്ടയം നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുക്കും.
22 ഞായറാഴ്ച്ച രാവിലെ 9.30 ന് സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളിൽ (കെ.സി. തങ്കപ്പൻ നഗർ) നടക്കുന്ന സുഹൃദ്സമ്മേളനം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കേരള നവോത്ഥാന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി പി രാമ ഭദ്രൻ മുഖ്യപ്രഭാഷണം നടത്തും, വിവിധ ഘടക സംഘടന നേതാക്കളായ പി എം വിനോദ്, പി കെ സജീവ്, എം എസ് ബാഹുലേയൻ, കെ കെ ശശി, അനീഷ് കുമാർ ചിത്രം പാട്ട് എന്നിവർ പങ്കെടുക്കും. 11.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനം പട്ടികജാതി വകുപ്പ് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയും. 4 പി.എം മുതൽ നടക്കുന്ന കലാസന്ധ്യ ഡോ. ആർഎൽവി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും.