കോട്ടയം : പഞ്ചായത്തിന്റെ ഭവന നിർമ്മാണ പദ്ധതിയിൽ നിന്നും പണം തട്ടിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ആയ യുവതിക്ക് രണ്ടര വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും. തലയോലപ്പറമ്പ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ആയിരുന്ന ശ്രീദേവിയെയാണ് കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ചത്. 2010 ലായിരുന്നു കേസിനാസ്പദമായ സംഭവം. തലയോലപ്പറമ്പ് പഞ്ചായത്തിന്റെ ഭവന നിർമ്മാണ പദ്ധതിയിൽ നിന്നാണ് ഇവർ പണം തട്ടിയെടുത്തത്. സംഭവത്തിൽ കേസെടുത്ത വിജിലൻസ് അന്വേഷണം നടത്തി ഇവരെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. വിജിലൻസിനു വേണ്ടി കോട്ടയം വിജിലൻസ് പ്രോസീക്യൂട്ടർ രാജ്‌മോഹൻ. ആർ. പിള്ള ഹാജരായി.
Advertisements