മണിമല: ബൈക്കിടിച്ച് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന യുവാവ് മരിച്ചു . മണിമല കുന്നനി താഴത്തുവടകര കുന്നുംപുറത്ത് കെ.റ്റി. ജോസഫിന്റെ മകൻ സജി ജോസഫ് (48) യാണ് മരിച്ചത്. 16 ന് രാത്രി ഏഴു മണിയോടെ മൂങ്ങാനിയിൽ റോഡിൽ കൂടി നടന്നുപോകവേ ബൈക്ക് സജിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം സംഭവിച്ചത്.
സംസ്കാരം ആഗസ്റ്റ് 21 ഞായറാഴ്ച രണ്ടിന് താഴത്ത് വടകര ലൂർദ് മാതാ പള്ളിയിൽ. ഭാര്യ: രേണു ജോസഫ് ചങ്ങനാശേരി വാഴപ്പള്ളി കയ്യാലപറമ്പിൽ കുടുംബാംഗമാണ്. മകൾ ആൻ ജോസഫ് (എട്ടാം ക്ളാസ് വിദ്യാർത്ഥിനി ,
സെന്റ് തെരെസാസ് സ്കൂൾ നെടുങ്കുന്നം)