ബൈക്ക് ഓടിച്ചു പോകുന്നതിനിടെ യുവാവിൻ്റെ ചെവിയിൽ ചിത്രശലഭം കയറി : ചിത്രശലഭത്തെ ജീവനോടെ പുറത്ത് എടുത്ത് മാർ സ്ലീവാ മെഡിസിറ്റി

പാലാ : ബൈക്ക് ഓടിച്ചു പോകുന്നതിനിടെ യുവാവിൻ്റെ ഹെൽമറ്റിന് ഇടയിലൂടെ പറന്നു കയറിയ ചിത്രശലഭം ചെവിക്കുള്ളിൽ കയറി. ചെവിക്കുള്ളിൽ പരുക്കേറ്റ് രക്തം പൊടിഞ്ഞതോടെ യുവാവ് മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സ തേടി. അത്യാഹിത വിഭാഗം ഫിസിഷ്യൻ ഡോ.വിപിൻലാൽ. വി യുടെ നേതൃത്വത്തിൽ പരിശോധന നടത്തി ചിത്രശലഭത്തെ ജീവനോടെ പുറത്ത് എടുത്തു കളഞ്ഞു. ശനിയാഴ്ച രാത്രിയാണ് സംഭവം. നീലൂർ സ്വദേശിയായ യുവാവ് പാലായിലേക്ക് ബൈക്ക് ഓടിച്ചു വരുന്നതിനിടെ പയപ്പാർ ഭാഗത്ത് വച്ചാണ് ചിത്രശലഭം ഹെൽമറ്റിനു മുന്നിലൂടെ പറന്ന് എത്തി ചെവിക്കുള്ളിലേക്ക് കയറിയത്. ആശുപത്രിയിൽ എത്തി ചിത്രശലഭത്തെ എടുത്തു കളഞ്ഞ ശേഷം യുവാവ് യാത്ര തുടരുകയും ചെയ്തു. നിശാശലഭങ്ങളുടെ ഇനത്തിൽ പെട്ട ചിത്രശലഭമാണ് യുവാവിൻ്റെ ചെവിക്കുള്ളിൽ കയറിയത്.

Advertisements

Hot Topics

Related Articles