കോട്ടയം: നാട്ടകം ചെട്ടിക്കുന്നിൽ റോഡരികിലൂടെ നടന്നു പോയ വയോധികയെ ബൈക്ക് ഇടിച്ചു വീഴ്ത്തി. നാട്ടകം ചെട്ടിക്കുന്ന് പനംപുന്നതാഴെ സോമിനിയെ(68)യാണ് ഡ്യൂക്ക് ബൈക്കിലെത്തിയ യുവാവ് ഇടിച്ചു വീഴ്ത്തിയത്. തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ചെട്ടിക്കുന്ന് കെടിഡിസി ബിയർ പാർലറിനു മുന്നിലായിരുന്നു അപകടം. റോഡരികിലൂടെ നടന്നു വന്ന സോമിനിയെ ഡ്യൂക്ക് ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ ഇവരെ ജില്ലാ ജനൽ ആശുപത്രിയിൽ എത്തിച്ചത്. നെറ്റിയിൽ പരിക്കേൽക്കുകയും, ഇടതു കൈ ഒടിയുകയും ചെയ്ത ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisements