വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവം : പുള്ളി സന്ധ്യ വേലയുടെ  കോപ്പു തൂക്കൽ ഭക്തി സാന്ദ്രമായി

വൈക്കം:   മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ  പ്രാരംഭ ചടങ്ങായ പുള്ളി സന്ധ്യ വേലയുടെ  കോപ്പു തൂക്കൽ ഭക്തി സാന്ദ്രമായി. .ക്ഷേത്ര കലവറയുടെ പൂമുഖത്ത് പ്രത്യേകം തയ്യാറാക്കിയ ഭാഗത്താണ് ചടങ്ങുകൾ നടന്നത്.  ദേവസ്വം ഭരണാ ധികാരിയ ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ വി. കൃഷ്ണ കുമാർ സന്ധ്യ വേലയുടെ ചടങ്ങുകൾക്ക് ആവശ്യമായ സാധന ങ്ങൾ അളന്ന് തൂക്കി ക്ഷേത്ര കാര്യക്കാരനായ അഡ് മിനിസ്ട്രേറ്റിവ് ഓഫിസർ പി. അനിൽ കുമാറിനെ ഏൽപ്പിച്ചതോടെ   ചടങ്ങുകൾ പൂർത്തിയായി. .പ്രതീകാന് മകമായി   മംഗള വസ്തുക്കളായ മഞ്ഞളും ചന്ദനവുമാണ്  കോപ്പു തൂക്കലിന്  ഉപയോഗിക്കുന്നത്  ചടങ്ങിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ മുരാരി ബാബു ഉപദേശക സമിതി ഭാരവാഹികളായ ഷാജി  വല്ലൂത്തറ, ബി. ഐ . പ്രദീപ് കുമാർ , അജി മാധവൻ, എ. ബാബു, ഇ കെ. ശിവൻ  എന്നിവർ പങ്കെടുത്തു. നിറദീപം തെളിയിച്ച് വിഘ്നേശ്വരനെ സങ്കൽപ്പിച്ച് തുശനിലയിൽ പൂവൻപഴം സമർപ്പിച്ച ശേഷമാണ് കോപ്പുതുക്കൽ  നടത്തിയത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.