ബൈക്കിൽ കടത്തിക്കൊണ്ടു വന്ന മാരക മയക്കുമരുന്നായ എം.ഡി.എംയും കഞ്ചാവുമായി മൂന്നു യുവാക്കൾ പിടിയിൽ; കാഞ്ഞിരപ്പള്ളി കോരുത്തോട് സ്വദേശികളായ യുവാക്കളെ പിടികൂടിയത് പൊൻകുന്നം എക്‌സൈസ് സംഘം

പൊൻകുന്നം: ജില്ലയിൽ വിൽപ്പനയ്ക്കായി എത്തിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയും, കഞ്ചാവും വിൽപ്പനയ്ക്കായി ബൈക്കിൽ കടത്തിക്കൊണ്ടു വന്ന മൂന്നംഗ സംഘത്തെ പൊൻകുന്നം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 2.5 ഗ്രാം എം.ഡി.എം.യും, 2.5 കഞ്ചാവും പിടിച്ചെടുത്തു. കാഞ്ഞിരപ്പള്ളി കോരുത്തോട് ആലഞ്ചേരിൽ വീട്ടിൽ അരുൺ ജോൺ (22), കാഞ്ഞിരപ്പള്ളി കോരുത്തോട് കളപ്പുരതൊട്ടിയിൽ അനന്തു കെ ബാബു (22), കാഞ്ഞിരപ്പള്ളി കോരുത്തോട് തോണിക്കവയലിൽ ജിഷ്ണു സാബു (27) എന്നിവരെയാണ് പൊൻകുന്നം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറും പാർട്ടിയും ചേർന്ന് നടത്തിയ പട്രോളിംഗിനിടെ പിടികൂടിയത്.

Advertisements

തിങ്കളാഴ്ച ഉച്ചയ്ക്ക് 12.05 നായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും യുവാക്കൾക്കും വിൽക്കുന്നതിനായി എം.ഡി.എം.എയും കഞ്ചാവും എത്തിക്കുകയായിരുന്നു പ്രതികൾ ചെയ്തിരുന്നത്. ഇവർ എം.ഡി.എം.എ കേരളത്തിലേയ്ക്ക് എത്തിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊൻകുന്നം എക്‌സൈസ് സംഘം പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് പ്രതികളെ പിടികൂടിയത്. ഇവർ സഞ്ചരിച്ച ബൈക്കും, മൊബൈൽ ഫോണുകളും എക്‌സൈസ് സംഘം പിടിച്ചെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതികളെയും, തൊണ്ടി സാധനങ്ങളും, കേസ് റിക്കാർഡുകളും എരുമേലി എക്‌സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി. പൊൻകുന്നം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. നിജുമോന്റെ നേതൃത്വത്തിലുള്ള പട്രോൾ പാർട്ടിയിൽ എ. ഇ. ഐ ഗ്രേഡ് ടോജോ റ്റി ഞള്ളിയിൽ, പ്രിവൻറ്റീവ് ഓഫീസർ വിനോദ് കെ. എൻ, സിവിൽ എക്‌സൈസ് ഓഫീസറ ന്മാ വികാസ് എസ്. അഫ്‌സൽ കരീം, എക്‌സൈസ് ഡ്രൈവർ എം കെ മുരളീധരൻ എന്നിവർ പങ്കെടുത്തു. ഈ കേസിന്റെ നടപടിക്രമങ്ങളിൽ കോട്ടയം എക്‌സൈസ് സൈബർ സെൽ വിഭാഗത്തിന്റെ സഹായവും ഉണ്ടായിരുന്നു.

Hot Topics

Related Articles