ബൈക്ക് മോഷണക്കേസ്; കോരുത്തോട് യുവാവ് പിടിയിൽ

മുണ്ടക്കയം: മണിമലയിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോരുത്തോട് പുതിയ കോളനിയിൽ പനയ്ക്കപറമ്പിൽ വീട്ടിൽ പുരുഷൻ മകൻ അപ്പു എന്ന് വിളിക്കുന്ന അജേഷ് പി.പി (27) നെയാണ് മണിമല പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി മണിമല കറിക്കാട്ടൂരിൽ കോട്ടയിൽ ജോജോ ജോസഫിന്റെ വീടിന്റെ പോർച്ചിൽ നിന്നും ബൈക്ക് മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു.

Advertisements

തുടർന്ന് ജോജോ ജോസഫ് മണിമല സ്റ്റേഷനിൽപരാതിപ്പെടുകയും , മണിമല സ്റ്റേഷൻ എസ്.ഐ വിദ്യാധരൻ ഇ. ജി, എ.എസ്.ഐ സുനിൽകുമാർ എം. ജെ, സി.പി.ഓ രാഹുൽ എസ് എന്നിവരടങ്ങുന്ന പൊലീസ് സംഘം മോഷ്ടിച്ച ബൈക്കുമായി പ്രതിയെ പിടികൂടുകയുമായിരുന്നു .

Hot Topics

Related Articles